ജര്‍മനി - നാസികളുടെ നാട്ടില്‍
ഇന്നത്തെ യാത്ര ജര്‍മ്മനിയിലേക്കാണ്. രാവിലെ ഹോട്ടലില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍യാത്ര ആരംഭിച്ചു. ഹിറ്റ്ലറും മുസ്സോളിനിയുമൊക്കെ വാണ നാട്. നാസികളുടെ നാട്. ജര്‍മ്മനിയെപ്പറ്റി കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് നാസികളുടെ സ്വസ്തിക് ചിഹ്നമാണ്. മാത്രമല്ല ലക്ഷക്കണക്കിന് യഹൂദന്‍മാരെ കൊന്നൊടുക്കിയ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍. നാസികള്‍ നടത്തിയ കൂട്ടക്കൊലകള്‍ അങ്ങനെ ഒത്തിരി ചരിത്രമുറങ്ങുന്ന മണ്ണാണ് ജര്‍മ്മനി. പ്രശസ്തമായ പല മോട്ടോര്‍ വാഹനങ്ങളും ജര്‍മ്മന്‍ മെയ്ഡ് ആണെന്നതും ഓര്‍ക്കണം. കൂടാതെ ഞാന്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം ഹിറ്റ്ലറുടെ ആത്മകഥയായ മേം കാഫ് ആണ് എന്നുള്ളത് ഈ രാജ്യത്തെ കൂടുതല്‍ അറിയാനും കാണാനും ഉള്ള ആഗ്രഹം വര്‍ദ്ധിപ്പിച്ചു.
ബസ് ഓടിക്കൊണ്ടിരിക്കുന്നു. നേരിയ ചാറ്റല്‍ മഴ ഉണ്ട്. ഇരുഭാഗത്തുമുള്ള കാഴ്ചകള്‍ ഞാന്‍ ക്യാമറയില്‍ പകര്‍ത്തി കൊണ്ടിരുന്നു. ഈ യാത്രയില്‍ റൈന്‍ഫാളും കാണണം. യൂറോപ്പിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ഇത്. ഏകദേശം 23 മീറ്റര്‍ ആണ് ഇതിന്‍റെ ഉയരം. ഏകദേശം 150 മീറ്റര്‍ വീതിയിലാണ് ഇത് ഒഴുകി പതിക്കുന്നത്. വളരെ മനോഹരമാണ് വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച. ഇതിന്‍റെ പരിസരമെല്ലാം നല്ല രീതിയില്‍ സംരക്ഷിച്ചിരിക്കുന്നു. വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ ഉദ്യാനത്തെ അലങ്കരിക്കുന്നു.
ഏകദേശം 14,000 മുതൽ 17,000 വർഷം മുമ്പ് അവസാന ഹിമയുഗത്തിലാണ് റൈൻ വെള്ളച്ചാട്ടം രൂപപ്പെട്ടത്, മണ്ണൊലിപ്പ് പ്രതിരോധശേഷിയുള്ള പാറകൾ നദീതീരത്തെ ഇടുങ്ങിയതാക്കുന്നു. ഏകദേശം 500,000 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ ഭൂപ്രകൃതി സൃഷ്ടിച്ച ആദ്യത്തെ ഗ്ലേഷ്യൽ മുന്നേറ്റം. ഏകദേശം 132,000 വർഷങ്ങൾക്ക് മുമ്പ് വോൾസ്റ്റോണിയൻ സ്റ്റേജിന്റെ അവസാനം വരെ, റൈൻ പടിഞ്ഞാറോട്ട് ഷാഫ്‌ഹൗസനിൽ നിന്ന് ക്ലെറ്റ്ഗാവിലേക്ക് ഒഴുകിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന ഈ നദീതീരത്ത് പിന്നീട് ചരൽ നിറഞ്ഞു.
ഏകദേശം 132,000 വർഷങ്ങൾക്ക് മുമ്പ് നദിയുടെ ഗതി തെക്കോട്ട് ഷാഫ്‌ഹൗസനിൽ മാറി ഒരു പുതിയ ചാനൽ രൂപീകരിച്ചു, അതിൽ ചരലും നിറഞ്ഞു. ഇന്നത്തെ റൈനിന്റെ ഭാഗത്ത് ഈ പുരാതന നദീതീരവും ഉൾപ്പെടുന്നു.
വോറം ഹിമാനിക്കിടെ, ജുറാസിക് ചുണ്ണാമ്പുകല്ല് പ്രതലത്തിന് മുകളിലൂടെ റൈൻ തെക്കോട്ട് ഇന്നത്തെ ഗതിയിലേക്ക് തള്ളപ്പെട്ടു. മുമ്പത്തെ ഹിമാനികളിൽ നിന്ന് കനത്ത ചുണ്ണാമ്പുകല്ലിനും എളുപ്പത്തിൽ നശിച്ച ചരലിനും മുകളിലൂടെ നദി ഒഴുകിയപ്പോൾ, നിലവിലെ വെള്ളച്ചാട്ടം ഏകദേശം 14,000 മുതൽ 17,000 വർഷം മുമ്പ് രൂപപ്പെട്ടു. മുൻ ചാനലിനെ ചുറ്റിപ്പറ്റിയുള്ള യഥാർത്ഥ ചുണ്ണാമ്പുകല്ലിന്റെ അവശിഷ്ടമാണ് റൈൻഫാൾഫെൽസൺ എന്ന വലിയ പാറ. കോൺസ്റ്റാൻസ് തടാകത്തിൽ നിന്ന് റൈനിലേക്ക് താരതമ്യേന ചെറിയ അവശിഷ്ടങ്ങൾ മാത്രമേ വരുന്നുള്ളൂ എന്നതിനാല്‍ വർഷങ്ങളായി ഈ പാറ വളരെ കുറച്ചുമാത്രമേ ഇല്ലാതാകുന്നുള്ളൂ.
വീണ്ടും ഞങ്ങള്‍ ജര്‍മ്മനിയിലേക്കുള്ള യാത്ര തുടര്‍ന്നു. ഇരുവശത്തും മേപ്പിള്‍ മരങ്ങള്‍ നിറഞ്ഞു നില്ക്കുന്നു. ശൈത്യകാലത്തിനു മുന്നോടിയായി മരങ്ങളൊക്കെ മഞ്ഞ ഇലകളാല്‍ നിറഞ്ഞു നില്‍ക്കുന്നു. മഞ്ഞുകാലം ആകുമ്പോഴേക്കും ഇലകളെല്ലാം പൊഴിയും. ശിഖരങ്ങളെല്ലാം മഞ്ഞുകൊണ്ട് പൊതിയപ്പെടും. ഇടയ്ക്കിടെ പച്ചപ്പട്ട് വിരിച്ച പുല്‍മേടുകള്‍. വിവിധ നിറത്തിലുള്ള ഇലകളോടുകൂടിയ പല സസ്യങ്ങളും റോഡിനിരുവശവുമുണ്ട്. ഇടയ്ക്ക് വീടുകള്‍ നിറഞ്ഞ ചെറു ഗ്രാമങ്ങളും കാണാം. യാത്രക്കിടയില്‍ കുഞ്ഞു യാത്രികന്‍ റാഹേല്‍ എന്നോടൊപ്പം കൂടി. അവന്‍റെ കളിയും ചിരിയും രസകരമാണ്. വ്യക്തമാകാത്ത രീതിയില്‍ അവന്‍ ഒത്തിരി കാര്യങ്ങള്‍ എന്നോട് പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ എല്ലാം ശ്രദ്ധയോടെ കേട്ട് മറുപടി കൊടുത്തുകൊണ്ടിരുന്നു. കുട്ടികളെ നാം കേള്‍ക്കണം. അതാണ് എന്‍റെ നിലപാട്. അപ്പോള്‍ അവര്‍ക്ക് സന്തോഷമാകും. കൂടാതെ മാമു എന്ന മുഹമ്മദും ഞങ്ങളോടൊപ്പമുണ്ട്. അവന്‍ പുറകിലിരിക്കുന്ന ഗ്രൂപ്പിന്‍റെ കൂടെ കൂടിയിരിക്കയാണ്. ഇവര്‍ രണ്ടുപേരും ഞങ്ങളുടെ യാത്രയെ സജീവമാക്കുന്നു.
യാത്രക്കിടെ ഞങ്ങള്‍ ആരോഗ്യകരമായ പല ചര്‍ച്ചകളും നടത്തുന്നുണ്ട്. ചങ്ങനാശേരിക്കാരന്‍ മാത്യു അച്ചായനും മലബാറുകാരന്‍ മമ്മൂട്ടിക്കയും പിന്നെ മനോജ് അച്ചായനും ഒക്കെ ചര്‍ച്ചകളെ സജീവമാക്കുന്നുണ്ട്. ഇടയ്ക്കിടെ വൈക്കത്തുകാരന്‍ ശങ്കറിന്‍റെ തമാശയും ചില തള്ളലുകളുമൊക്കെ യാത്രയെ ആസ്വാദ്യകരമാക്കുന്നു. പെരുമ്പാവൂരുകാരന്‍ ഫവാസ് വളരെ നിശബ്ദനാണ്. അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്ന ആള്‍. പിന്നെയുള്ളവരെ അടുത്ത ഭാഗത്തില്‍ പരിചയപ്പെടുത്താം.
ഇപ്പോള്‍ ഞങ്ങള്‍ കടന്നുപോകുന്നത് ബ്ലാക്ക് ഫോറസ്റ്റിലൂടെയാണ്. ബ്ലാക്ക് ഫോറസ്റ്റ് തെക്ക് ഹൈ റൈൻ മുതൽ വടക്ക് ക്രെയ്ച്ഗ വരെ നീളുന്നു. പടിഞ്ഞാറ് ഭാഗത്ത് അപ്പർ റൈൻ പ്ലെയിൻ, കിഴക്ക് അത് ക്ലെറ്റ്ഗയുടെ പടിഞ്ഞാറ് ഗബാർ, ഹിൽ കൺട്രി എന്നിവയിലേക്ക് മാറുന്നു. തെക്കൻ ജർമ്മൻ സ്കാർപ്ലാൻഡിന്റെ ഏറ്റവും ഉയർന്ന ഭാഗമാണ് ബ്ലാക്ക് ഫോറസ്റ്റ്, അതിൽ ഭൂരിഭാഗവും കട്ടിയുള്ള മരമാണ്, ഇത് ഹെർസിനിയൻ ഫോറസ്റ്റ് ഓഫ് ആന്റിക്വിറ്റിയുടെ ഒരു ഭാഗമാണ്. സ്ഫടിക അടിത്തറയുടെയും ബണ്ടർ സാൻഡ്‌സ്റ്റോണിന്റെയും പാറകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്, ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങളുമായുള്ള അതിന്റെ സ്വാഭാവിക അതിർത്തി രൂപം കൊള്ളുന്നത് മഷെൽകാക്കിന്റെ ആവിർഭാവമാണ്, ഇത് ബ്ലാക്ക് ഫോറസ്റ്റ് ബെഡ്‌റോക്കിൽ നിന്ന് ഇല്ലാതാകുന്നു.
കുറച്ചു ദൂരങ്ങള്‍ക്കുശേഷം ബസ് ഒരു പാര്‍ക്കിങ്ങില്‍ നിര്‍ത്തി. ഇവിടെ നിന്ന് അല്പം നടന്നുവേണം പ്രശസ്തമായ കുക്കൂ ക്ലോക്കിന്‍റെ ഔട്ട് ലെഠ്ഠിലെത്താന്‍. ഞങ്ങള്‍ ബസില്‍ നിന്നിറങ്ങി അവിടേക്ക് നടന്നു. മനോഹരമായ സ്ഥലം. ഞങ്ങള്‍ ഉള്ളിലേക്ക് കടന്നു. പുഞ്ചിരിയോടെ ഞങ്ങളെ അവര്‍ സ്വീകരിച്ചു. വിവിധ വലിപ്പത്തിലും രൂപത്തിലുമുള്ള കുക്കൂ ക്ലോക്കുകള്‍ ഭിത്തികളെ നിറച്ചിരിക്കുന്നു. അവിടെയുള്ള ദാനിയേല്‍ എന്ന വ്യക്തി ക്ലോക്കിന്‍റെ നിര്‍മ്മാണത്തെപ്പറ്റി വിശദീകരിച്ചു തന്നു. ഓരോ ഭാഗവും കാണിക്കുകയും ചെയ്തു.
ഒരു കുക്കൂ ക്ലോക്ക് സാധാരണ ഒരു പെൻഡുലം നിയന്ത്രിത ക്ലോക്കാണ്, അത് സാധാരണ കുക്കൂ പക്ഷിയുടെ പോലെയുള്ള ശബ്‌ദം ഉപയോഗിച്ച് മണിക്കൂറുകളെ അറിയിക്കുന്നു. ഓരോ മണിക്കൂറിനൊപ്പം നീങ്ങുന്ന ഒരു യാന്ത്രിക കുക്കൂ പക്ഷിയുമുണ്ട്. ചിലവ ചിറകുകൾ ചലിപ്പിക്കുകയും മുന്നോട്ട് ചായുന്ന സമയത്ത് അവരുടെ കൊക്കുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു, മറ്റുള്ളവയിൽ പക്ഷിയുടെ ശരീരം മാത്രമേ മുന്നോട്ട് ചായുകയുള്ളൂ. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മുതല്‍ കുക്കൂ ക്ലോക്ക് നിർമ്മിക്കാനുള്ള സംവിധാനം ഉപയോഗത്തിലുണ്ട്, ഇന്നുവരെ ഏതാണ്ട് വ്യത്യാസമില്ലാതെ തുടരുന്നു.
ആരാണ് ഇത് കണ്ടുപിടിച്ചതെന്നും ആദ്യത്തേത് എവിടെയാണ് നിർമ്മിച്ചതെന്നും അറിയില്ല. തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് ഏരിയയിൽ (സ്റ്റേറ്റ് ഓഫ് ബാഡൻ-വുർട്ടെംബർഗ്), കുക്കൂ ക്ലോക്ക് ജനപ്രിയമാക്കിയ പ്രദേശത്താണ് ഇതിന്റെ വികസനവും പരിണാമവും നടന്നതെന്ന് കരുതപ്പെടുന്നു. 1850 കളുടെ പകുതി മുതൽ കുക്കൂ ക്ലോക്കുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്തുവരുന്നു. ഇന്ന്, കുക്കൂ ക്ലോക്ക് ജർമ്മനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിലെ യാത്രക്കാരുടെ പ്രിയപ്പെട്ട സുവനീറുകളിലൊന്നാണ്. ഇത് ജർമ്മനിയുടെ സാംസ്കാരിക ചിഹ്നമായും മാറി. അവിടെ നിന്ന് ചില സുവനീറുകള്‍ വാങ്ങി ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. (തുടരും)
No comments:
Post a Comment