Posts

Image

Wayanadan Ormakal

Video is not visible, most likely your browser does not support HTML5 videoDownload Youtube video with

വയനാടൻ ഡയറി

Image
അപ്രതീക്ഷിതമായാണ് കഴിഞ്ഞ ദിവസം വയനാട് യാത്രചെയ്യാൻ അവസരം ലഭിച്ചത്. ഒരു ഫാമിലി ടൂറിൽ അംഗമാകാൻ എനിക്കും അവസരം ലഭിച്ചു. അവിസ്മരണീയമായ 3 ദിവസങ്ങൾ... ശനിയാഴ്ച രാത്രിയിൽ വെച്ചൂച്ചിറയിൽ നിന്നും തിരിച്ചു എരുമേലിയിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നും സഹയാത്രികരെ കൂട്ടി യാത്ര ആരംഭിച്ചു. ഞായറാഴ്ച വെളുപ്പിന് 3 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി. അവിടെ റൂം എടുത്തു ഫ്രഷ് ആയി കുറച്ചുപേർ ക്ഷേത്ര ദർശനം നടത്തി. തുടർന്ന് ഞങ്ങളുടെ വയനാടൻ യാത്ര ആരംഭിച്ചു. ഭക്ഷണം ഉണ്ടാക്കി കഴിക്കാനുള്ള പത്രങ്ങളും സ്റ്റവും മറ്റു സാധനങ്ങളും കരുതിയിരുന്നതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഭക്ഷണം ഉണ്ടാക്കി കഴിച്ചത് യാത്രയുടെ ആസ്വാദ്യത വർദ്ധിപ്പിച്ചതോടൊപ്പം യാത്ര ചിലവും ഗണ്യമായി കുറയുവാൻ ഇടയാക്കി. അടിവാരത്തെത്തി ഉച്ചഭക്ഷണം ഉണ്ടാക്കാൻ ആരംഭിച്ചു. ആ സമയം ഞങ്ങൾ അടുത്ത് നടന്നുകൊണ്ടിരുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കാണാൻ പോയി. കാൽപന്തുകളിയുടെ സൗന്ദര്യം ഒരു മണിക്കൂർ ആസ്വദിച്ചു. അപ്പോഴേക്കും ഭക്ഷണം റെഡി ആയി. കഴിച്ചതിനു ശേഷം വീണ്ടും യാത്ര തുടർന്നു. വയനാടൻ ചുരത്തിന്റെ മനോഹാരിത ആസ്വദിച്ചുള്ള കയറ്റം. ഇടയ്ക്കു വ്യൂ പോയിന്റിൽ വാഹനം നിർത്തി കാഴ്ചകൾ കാ…

എന്റെ തായ്‌ലൻഡ് യാത്ര - ഭാഗം 5

Image
എന്റെ തായ്‌ലൻഡ് യാത്ര - ഭാഗം 5 രാവിലെ തെന്നെ എഴുന്നേറ്റു റെഡി ആയി. ഇൻഡിഗോയിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങളുടെ പുതിയ ഡ്രൈവർ ജാക്ക് ഒരു പജേറോയുമായി വന്നു. ജാക്ക് ഈ നാട്ടുകാരനാണ്. കോളേജ് തലം വരെ പഠിച്ച ആൾ ആണ്. അതുകൊണ്ടു കുറച്ചു ഇംഗ്ലീഷ് സംസാരിക്കും. പട്ടയയോട് യാത്ര പറഞ്ഞു ബാങ്കോക്കിലേക്കു. ഇന്നലെ കാണാൻ പോയ ഒരു സ്ഥലത്തെ പറ്റി എഴുതാൻ ഞാൻ മറന്നു. ജെംസ് ഗാലറി. കാണേണ്ടത് തന്നെയാണ്. അവിടെ എത്തിയപ്പോൾ ഞങ്ങൾക്കെല്ലാം ഓരോ വിസിറ്റർ ടാഗ് തന്നു. അത് ധരിച്ചുകൊണ്ട് അകത്തു കയറിയപ്പോൾ തന്നെ സൂട് ധരിച്ച ഒരാൾ ഞങ്ങളെ അസ്സിസ്റ് ചെയ്യാൻ വന്നു. പാകിസ്താനി ആണ് ആൾ. പക്ഷെ ഫിലിപ്പൈൻസ്കാരിയെ വിവാഹം കഴിച്ചു അവിടെയാണ് താമസിക്കുന്നത്. അയാൾ ഞങ്ങളെ ഓരോ സ്ഥലത്തും കൊണ്ടുപോയി എല്ലാം വിശദമായി പറഞ്ഞു തന്നു. വിവിധ താരം കല്ലുകൾ, രത്നങ്ങൾ, അവ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ശില്പങ്ങൾ, എല്ലാം വളരെ മനോഹരമാണ്. എല്ലാം വിലയേറിയവ ആണ്. തുടർന്ന് ഞങ്ങൾ മുത്തുകളുടെ ശേഖരത്തിലെത്തി. വിവിധ താരം മുത്തുകൾ, പവിഴങ്ങൾ, അവ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ആഭരണങ്ങൾ, എന്റെഎ കൂടെയുള്ളവർ ചില മാലകളും മറ്റും വാങ്ങി. ബുക്കിങ്ങിനു 100 ബാത് കൊടുത്താൽ മതി,…

എന്റെ തായ്‌ലൻഡ് യാത്ര - ഭാഗം 4

Image
മൂന്നാം ദിവസത്തെ ഞങ്ങളുടെ ആദ്യ യാത്ര അണ്ടർവാട്ടർ അക്വാറിയത്തിലേക്കായിരുന്നു. ഞങ്ങളുടെ അന്നത്തെ ഡ്രൈവർ പഞ്ചാബി ആയിരുന്നു. കാർ പാർക് ചെയ്തിട്ടു ഡ്രൈവർ ടിക്കറ്റ് എടുത്തുകൊണ്ടു വന്നു. ഞങ്ങൾ അകത്തേക്ക് കയറി. മീനിന് നിപ്പിൾ കൂടി ഫീഡ് ചെയ്യുന്നതാണ് ആദ്യം കണ്ടത്. അൻപതു ബാത് കൊടുത്താൽ നമുക്കും മീനിനെ ഫീഡ് ചെയ്യാം. മനോഹരമായ വര്ണമത്സ്യങ്ങൾ.. തുടർന്നു ഉള്ളിലേക്ക് നടന്നു. മനോഹരമായ മൽസ്യങ്ങൾ ചില്ലുകൂട്ടിൽ കിടക്കുന്നതു കണ്ടു. തുടർന്നു ഇരുട്ടു നിറഞ്ഞ വഴിയിലൂടെ എത്തിച്ചേർന്നത് കടലിനടിയിൽ ആണോ എന്നു ഞാൻ സംശയിച്ചു. ഗ്ലാസ്സ് ടണലിലൂടെ നടന്നു. ചുറ്റും തലയ്ക്കു മീതെയും വിവിധ മൽസ്യങ്ങൾ നീന്തി നടക്കുന്നു. സ്രാവ്, തിരണ്ടി എല്ലാമുണ്ട്, ജീവിതത്തിൽ ആദ്യമായാണ് അവിടുത്തെ പല മൽസ്യങ്ങളെയും കാണുന്നത് . ഒരു പ്രത്യേക ലോകത്തിലെത്തിയ പ്രതീതി. ചിത്രങ്ങൾ പകർത്തിക്കൊണ്ടു ഞങ്ങൾ ജേലി ഫിഷുകളുടെ അടുത്തെത്തി. വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ തെളിയുകയും അണയുകയും ചെയ്യുമ്പോൾ വിവിധ വർണങ്ങളിൽ ജേലി ഫിഷിനെ കാണാം. ഇതൊന്നും നമ്മുടെ നാട്ടിൽ എന്തു കൊണ്ടു ഇല്ല എന്നു ഞാൻ ആലോചിച്ചു.ഗോവ പോലെയുള്ള കടൽത്തീര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇതു നമുക്കും തു…

എന്റെ തായ്‌ലൻഡ് യാത്ര.... ഭാഗം 2

Image
ഉച്ചഭക്ഷണം മലയാളിയുടെ റെസ്റ്റാറ്റ്നട് ആയ ഇൻഡിഗോയിൽ ആയിരുന്നു. വൈകുന്നേരം 4 മണിയോടെ ഞങ്ങൾ പ്രസിദ്ധമായ ആൾകാസർ ഷോയിലേക്കു പോയി. അവിടെ ചെന്നപ്പോൾ നല്ല തിരക്കായിരുന്നു. പല രാജ്യക്കാർ ആയ ആളുകൾ വിവിധ വസ്ത്രധാരണങ്ങൾ. ആ തീയേറ്ററിന് പുറത്തുനിന്നു കുറെ ഫോട്ടോകൾ എടുത്തു. ഞങ്ങളുടെ കൂടെ വന്ന couples വളരെ ആക്ടിവ് ആയി ഫോട്ടോസ് എടുത്തുകൊണ്ടിരുന്നു. എന്റെ കൂടെയുള്ള അധ്യാപകരും നല്ല മൂഡിലായിരുന്നു. ഞങ്ങളുടെ ഇന്നത്തെ ഗൈഡ് ആയ പഞ്ചാബുകാരൻ രാജേഷ് ടിക്കറ്റുമായി വന്നു. ഞങ്ങൾ അകത്തു കയറി.വെൽക്കം ഡ്രിങ്ക് എല്ലാവർക്കും ഫ്രീ ആയി കിട്ടും. ഇതു മദ്യമല്ല, കോള, പെപ്സി മുതലായവ ആണ്. അല്പസമയത്തിനുള്ളിൽ ഷോ ആരംഭിക്കാനുള്ള അന്നൗൺസ്‌മെന്റ് മുഴങ്ങി. ഇരുട്ടിൽ മുങ്ങിയ തീയേറ്ററിന്റെ സ്റ്റേജിൽ വർണവെളിച്ചങ്ങൾ തെളിഞ്ഞു. തിരശീല ഉയർന്നു. അർദ്ധനഗ്നരായ തരുണീമണികൾ ഇരുവശത്തുനിന്നും കടന്നു വന്നു നൃത്തച്ചുവടുകൾ വച്ചു. ഓരോ ഭാഷക്കാരുടെയും പാട്ടുകൾക്കനുസരിച്ചു മനോഹരമായ നൃത്തങ്ങൾ. നമ്മുടെ ഹിന്ദിയിലും ഒരു പാട്ടുണ്ടായിരുന്നു. സ്റ്റേജിന്റെ നടുക്ക് നിന്നു സുന്ദരിമാർ ഭൂമിക്കടിയിൽ നിന്നും ഉയർന്നു വന്നു. ഓരോ പാട്ടിനും സെറ്റുകൾ മാറിക്കൊണ്ടിരുന്നു. കൊ…