Wednesday, September 22, 2010

മക്കളെ ഒരുക്കിയോ?

നമ്മുടെ മക്കളെ നാം നല്ല നിലയില്‍ വളര്തികൊണ്ട് വരുന്നവരാണ്. അവര്‍ക്ക് ആവശ്യമയതൊക്കെ നല്‍കുന്നു. അവര്‍ നല്ല നിലയില്‍ എത്തുക എന്നതാണ് ഓരോ മാതാപിതാക്കളുടെയും ലക്‌ഷ്യം. അവര്‍ക്ക് വേണ്ട ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നിവയൊക്കെ മികച്ച രീതിയില്‍ അവര്‍ക്ക് കൊടുക്കാന്‍ നാം ശ്രദ്ധ ചെലുത്തുന്നു. അവരുടെ ഭാവി നല്ലതാകുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. അതിനുവേണ്ടി നാം അവരെ ഒരുക്കികൊണ്ടിരിക്കുന്നു. ഈ ലോകത്തില്‍ അവര്‍ മികച്ച നിലയില്‍ ആയിതീരണം എന്നാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം.
എന്നാല്‍ എത്രപേര്‍ മക്കളെ വരുവാനുള്ള ലോകത്തിന്റെ അവകാശികലാക്കി ഒരുക്കിയിട്ടുണ്ട്? അതിനുവേണ്ടി എന്തൊക്കെ നാം നമ്മുടെ മക്കള്‍ക്കുവേണ്ടി ചെയ്തിട്ടുണ്ട്? അവര്‍ പോകേണ്ട വഴിയില്‍ കൂടി മാത്രമാണോ നാം അവരെ നടത്തിയത്? അവര്‍ പോകുന്ന വഴികള്‍ നാം അറിഞ്ഞിട്ടുണ്ടോ?മാതാപിതാക്കളില്‍ നിന്നും ദൂരെ ആയിരിക്കുന്ന മക്കള്‍ എങ്ങനെ ആയിരിക്കുന്നു എന്ന് നാം ചിന്തിച്ചിട്ടുണ്ടോ? അവര്‍ ദൈവ രാജ്യത്തിനുവേണ്ടി ഒരുങ്ങിയവരാണോ? നാം അവരെ അതിനുവേണ്ടി ഒരുക്കിയിട്ടുണ്ടോ? ഈ ലോകത്തില്‍ നാം എല്ലാം അവര്‍ക്ക് വേണ്ടി ഒരുക്കിയാലും വരുവാനുള്ള ലോകത്തില്‍ അവര്‍ ഇല്ലെങ്കില്‍ എന്ത് പ്രയോജനം? നഷ്ടമാകുന്ന നമ്മുടെ യുവതലമുറയെ ഓര്‍ത്തു നമുക്ക് വിചാരപ്പെടാംഅവരെ നടത്തേണ്ട വഴിയില്‍ നടത്താം. വിവര സാങ്കേതിക വിദ്യ വളരെ വളര്‍ന്ന ഈ കാലത്ത് നമ്മുടെ മക്കള്‍ ‍ എങ്ങനെ ആയിരിക്കുന്നു എന്ന് നാം ചിന്തിക്കണം. അവരുടെ സുഹൃതക്കള്‍ആരൊക്കെയാണ്? പ്രവര്‍ത്തികള്‍ എന്തൊക്കെയാണ് എന്ന് നാം അന്വേഷിക്കണം. മക്കള്‍ക്ക്‌ ഏറ്റവും വിലകൂടിയ മൊബൈല്‍ വാങ്ങി കൊടുക്കുമ്പോള്‍ അതിന്റെ ദൂഷ്യ വശങ്ങള്‍ കൂടി നാം മനസിലാക്കണം. നമ്മുടെ മക്കള്‍ നഷ്ടപെടാന്‍ പാടില്ല. അവര്‍ സ്വര്‍ഗരാജ്യത്തിനു അവകാശികള്‍ ആയിതീരണം. അതിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം.
"ഒരു മനുഷ്യന്‍ സര്‍വ ലോകവും നേടിയാലും തന്റെ അതമാവിനെ നഷ്ടമാക്കിയാല്‍ അവനു എന്ത് പ്രയോജനം?"

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...