Friday, May 20, 2011
ഐ. പി. എല്‍.
സത്യം പറഞ്ഞാല്‍ ഈ കളിയോടുള്ള ഇഷ്ടം തന്നെ മാറ്റി മറിക്കുന്നതായിരുന്നു കൊച്ചിയുടെ അവസാന മത്സരം. ഇതില്‍ അല്പം അട്ജുസ്ടുമെന്റുകള്‍ ഇല്ലേ എന്ന് ആ കളി കണ്ട ആര്‍ക്കും തോന്നിപ്പോകും. ജയിക്കണം എന്നാ ആഗ്രഹത്തോടെ ആരും ബാറ്റു ചെയ്തില്ല. വെറുതെ കളിക്കുന്നു എന്ന് തോന്നിപ്പിച്ചു, അത്രമാത്രം. പട്ടേലിനെ ക്യാപ്ടനക്കിയതുകൊണ്ടുള്ള നീരസം കൊണ്ടാണോ മറ്റാരും നന്നായി കളിക്കാഞ്ഞത്? വിജയിക്കണം എന്ന് ആര്‍ക്കും ഇല്ലായിരുന്നു. മുന്പുകൂട്ടി തീരുമാനിച്ചതുപോലെയയിരുന്നു കളി. അവസാനം ആരും പ്രതീക്ഷിക്കാത്ത ഒരു ടീമായിരിക്കും വിജയി നോക്കിക്കോളൂ.. ക്രിക്കറ്റിനെ ഇഷ്ടപെടുന്നവരെ മണ്ടന്മാരക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഒരിക്കലും മന്യതക്ക് ചേര്‍ന്നതല്ല. പണം വാങ്ങുമ്പോള്‍ അതിനു അനുസരിച്ച് കളിക്കുകയും വേണ്ടേ? എന്തെല്ലാം പിന്നാമ്പുറ കളികള്‍ ക്രിക്കറ്റില്‍ നടക്കുന്നു. പാവം ജനങ്ങള്‍ ഒന്നുമറിയുന്നില്ല. എന്നെപ്പോലെ ക്രിക്കറ്റിനെ ഇഷ്ടപെടുന്ന ആരും അന്നത്തെ കളിയെ വിമര്‍ശിച്ചുപോകും....
Saturday, May 14, 2011
കേരളത്തിലെ ഇലക്ഷന്‍
അങ്ങനെ ഒരു അങ്കം കൂടി കഴിഞ്ഞു...
കേരളത്തിലെ ഇലക്ഷന്‍
പരസ്പരം പഴി ചാരിയും വക പയറ്റു നടത്തിയും രണ്ടു മുന്നണികള്‍
ഒടുവില്‍ ഒരു വിധം തപ്പിപ്പിടിച്ചു ഒപ്പിച്ചു ഒരു മുന്നണി
പക്ഷെ........ ഇനി എന്തെല്ലാം വിലപേശലുകള്‍????
എത്ര പേരെ മന്ത്രിമാരാക്കണം? ഉപമുഖ്യമന്ത്രി എന്ന സ്ഥാനത്തിനും
ചിലപ്പോള്‍ അവകാശവാധമുന്നയിക്കാം ...
കാത്തിരുന്ന് കാണുക തന്നെ
കേരളത്തിലെ ജനങ്ങളുടെ ഒരു വിധി..
ഈ പ്രാവശ്യവും താമര വിരിഞ്ഞില്ല...
വിരിയും എന്ന പ്രതീക്ഷ നല്‍കി,
പക്ഷെ മറ്റു വണ്ടുകള്‍ വിരിയാന്‍ അനുവദിച്ചില്ല.
ഇനി അഞ്ചു വര്ഷം കഴിഞ്ഞേ പൊതുജനത്തിന് വിലയുള്ളൂ
പ്രതിപക്ഷവും ശക്തമായതുകൊണ്ട് എന്നും നിയമസഭയില്‍ അങ്കം നടക്കും
ഒരു കാര്യവും പെട്ടെന്ന് നടത്താമെന്ന് മോഹിക്കേണ്ട...
കൊടികള്‍ എവിടെയൊക്കെയോ എത്രയെണ്ണം ഇനി പൊങ്ങാന്‍ ഇരിക്കുന്നു...
സ്മാര്‍ട്ട് സിറ്റി എങ്ങനെ ആകും?
ഇറങ്ങി പോകുന്നവര്‍ ഇട്ട കല്ലുകളില്‍ സിമന്റ് വീഴുമോ?
അതോ മണ്ണും പുല്ലും മൂടുമോ?
ആര്‍ക്കറിയാം.....
പരസ്പരം പക പോക്കലുകള്‍ നടത്താതെ
ജന നന്മയ്ക്കായി വല്ലതും ചെയ്യൂ നേതാക്കളെ.....
ഞങ്ങള്‍ തരുന്ന പണം കൊണ്ട് നിങ്ങള്‍ മാത്രം കൊഴുത്തുതടിക്കാതെ
പൊതുജനത്തിനായി വല്ലതും ചെയ്യൂ...
നല്ലത് ചെയ്താല്‍ ഈ അഞ്ചു വര്‍ഷത്തെ വീതം വയ്പ് നിര്‍ത്താമല്ലോ..
ആ കാത്തിരുന്നു കാണാം....... എല്ലാം........

Tuesday, April 26, 2011
പൂമൊട്ട്
വളരെ ആഗ്രഹത്തോടെ ഞാന്‍ എന്റെ പൂന്തോട്ടത്തില്‍ ഒരു ചെടി നട്ടു.
ദിവസവും വെള്ളവും വളവും നല്‍കി.
ഓരോ ദിവസവും അതിന്റെ വളര്‍ച്ച ഞാന്‍ നോക്കികൊണ്ടിരുന്നു.
കളകള്‍ എല്ലാം പറിച്ചു, നല്ല തണല്‍ നല്‍കി.
ദിവസവും വളരുന്ന പുതിയ ചില്ലകളും ഇലകളും എന്നില്‍ സന്തോഷമുണ്ടാക്കി,
അതില്‍ മൊട്ടും പൂവുമുണ്ടാകുന്ന ദിവസത്തിനായി ഞാന്‍ കാത്തിരുന്നു..
ഒരു ദിവസം.... എന്റെ പ്രതീക്ഷകള്‍ക്കനുസരിച്ചു ഒരു കുഞ്ഞു മൊട്ടു വിരിഞ്ഞു
എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു....
ആ മൊട്ടു വിടരുന്നതിനായി ഞാന്‍ പിന്നെയും കാത്തിരുന്നു...
എന്നാല്‍ അടുത്ത ദിവസം..........
എന്റെ പ്രതീക്ഷകളെ കെടുതിക്കൊണ്ടുള്ള ക്ഴ്ചയാണ് ഞാന്‍ കണ്ടത്.
ഒരു പുഴു എന്റെ പൂമൊട്ടിനെ കുത്തിക്കളഞ്ഞു....
അത് വാടിപ്പോയി..
എന്റെ പ്രതീക്ഷകളുമായി ഞാന്‍..... പിന്നെയും കാത്തിരിക്കുന്നു...
പുതിയ ഒരു പൂമൊട്ടിന്റെ പിറവിക്കായി....
ജീവിതയാത്ര
മനസാകെ ഒരു മരവിപ്പ്..
എന്താണെന്നറിയില്ല...
നാട്ടില്‍ നിന്നകന്നതോ...
നാട്ടുകാരില്‍ നിന്നകന്നതോ...
ശൂന്യത മാത്രം മുന്‍പില്‍.
ലക്ഷ്യത്തിലെത്തുമോ എന്നറിയില്ല...
യാത്ര തുടര്‍ന്നേ പറ്റൂ..
ജീവിതമാണിത്...
മനുഷ്യ ജീവിതം..
ഒത്തിരി കടമകളും...
കടപ്പാടുകളും നിറഞ്ഞ ജീവിതം
എന്നാണൊരു വിശ്രമം..?
അല്ലെങ്കില്‍ എന്ത് വിശ്രമം?
തുടരാം യാത്ര...
തീരുന്നത് വരെ
അല്ലെങ്കില്‍ ....??
തീര്‍ക്കുന്നത് വരെ.....
എന്താണെന്നറിയില്ല...
നാട്ടില്‍ നിന്നകന്നതോ...
നാട്ടുകാരില്‍ നിന്നകന്നതോ...
ശൂന്യത മാത്രം മുന്‍പില്‍.
ലക്ഷ്യത്തിലെത്തുമോ എന്നറിയില്ല...
യാത്ര തുടര്‍ന്നേ പറ്റൂ..
ജീവിതമാണിത്...
മനുഷ്യ ജീവിതം..
ഒത്തിരി കടമകളും...
കടപ്പാടുകളും നിറഞ്ഞ ജീവിതം
എന്നാണൊരു വിശ്രമം..?
അല്ലെങ്കില്‍ എന്ത് വിശ്രമം?
തുടരാം യാത്ര...
തീരുന്നത് വരെ
അല്ലെങ്കില്‍ ....??
തീര്‍ക്കുന്നത് വരെ.....
Wednesday, September 22, 2010
മക്കളെ ഒരുക്കിയോ?
നമ്മുടെ മക്കളെ നാം നല്ല നിലയില്‍ വളര്തികൊണ്ട് വരുന്നവരാണ്. അവര്‍ക്ക് ആവശ്യമയതൊക്കെ നല്‍കുന്നു. അവര്‍ നല്ല നിലയില്‍ എത്തുക എന്നതാണ് ഓരോ മാതാപിതാക്കളുടെയും ലക്‌ഷ്യം. അവര്‍ക്ക് വേണ്ട ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നിവയൊക്കെ മികച്ച രീതിയില്‍ അവര്‍ക്ക് കൊടുക്കാന്‍ നാം ശ്രദ്ധ ചെലുത്തുന്നു. അവരുടെ ഭാവി നല്ലതാകുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. അതിനുവേണ്ടി നാം അവരെ ഒരുക്കികൊണ്ടിരിക്കുന്നു. ഈ ലോകത്തില്‍ അവര്‍ മികച്ച നിലയില്‍ ആയിതീരണം എന്നാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം.
എന്നാല്‍ എത്രപേര്‍ മക്കളെ വരുവാനുള്ള ലോകത്തിന്റെ അവകാശികലാക്കി ഒരുക്കിയിട്ടുണ്ട്? അതിനുവേണ്ടി എന്തൊക്കെ നാം നമ്മുടെ മക്കള്‍ക്കുവേണ്ടി ചെയ്തിട്ടുണ്ട്? അവര്‍ പോകേണ്ട വഴിയില്‍ കൂടി മാത്രമാണോ നാം അവരെ നടത്തിയത്? അവര്‍ പോകുന്ന വഴികള്‍ നാം അറിഞ്ഞിട്ടുണ്ടോ?മാതാപിതാക്കളില്‍ നിന്നും ദൂരെ ആയിരിക്കുന്ന മക്കള്‍ എങ്ങനെ ആയിരിക്കുന്നു എന്ന് നാം ചിന്തിച്ചിട്ടുണ്ടോ? അവര്‍ ദൈവ രാജ്യത്തിനുവേണ്ടി ഒരുങ്ങിയവരാണോ? നാം അവരെ അതിനുവേണ്ടി ഒരുക്കിയിട്ടുണ്ടോ? ഈ ലോകത്തില്‍ നാം എല്ലാം അവര്‍ക്ക് വേണ്ടി ഒരുക്കിയാലും വരുവാനുള്ള ലോകത്തില്‍ അവര്‍ ഇല്ലെങ്കില്‍ എന്ത് പ്രയോജനം? നഷ്ടമാകുന്ന നമ്മുടെ യുവതലമുറയെ ഓര്‍ത്തു നമുക്ക് വിചാരപ്പെടാംഅവരെ നടത്തേണ്ട വഴിയില്‍ നടത്താം. വിവര സാങ്കേതിക വിദ്യ വളരെ വളര്‍ന്ന ഈ കാലത്ത് നമ്മുടെ മക്കള്‍ എങ്ങനെ ആയിരിക്കുന്നു എന്ന് നാം ചിന്തിക്കണം. അവരുടെ സുഹൃതക്കള്‍ആരൊക്കെയാണ്? പ്രവര്‍ത്തികള്‍ എന്തൊക്കെയാണ് എന്ന് നാം അന്വേഷിക്കണം. മക്കള്‍ക്ക് ഏറ്റവും വിലകൂടിയ മൊബൈല്‍ വാങ്ങി കൊടുക്കുമ്പോള്‍ അതിന്റെ ദൂഷ്യ വശങ്ങള്‍ കൂടി നാം മനസിലാക്കണം. നമ്മുടെ മക്കള്‍ നഷ്ടപെടാന്‍ പാടില്ല. അവര്‍ സ്വര്‍ഗരാജ്യത്തിനു അവകാശികള്‍ ആയിതീരണം. അതിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം.
"ഒരു മനുഷ്യന്‍ സര്‍വ ലോകവും നേടിയാലും തന്റെ അതമാവിനെ നഷ്ടമാക്കിയാല്‍ അവനു എന്ത് പ്രയോജനം?"

Wednesday, July 1, 2009
മരൂഭൂമിയിലെ മനസ്സ്
ജീവിത യാത്രയുടെ ആരവങ്ങള്ക്കിടയില് കണ്ടുമറക്കുന്ന മുഖങ്ങള്, മനസ്സിന്റെ മറവിലൂടെ ഓളങ്ങളുടെ കൈകളിലേന്തി ഓര്മ്മയുടെ തീരങ്ങളില് വന്നടിയുന്നത് ചിലപ്പോള് മാത്രം.
കൈവളകള് ചാര്ത്തിയെത്തുന്ന ആ ഓര്മ്മകള് മനനമോഹങ്ങളുടെ യവനികയ്ക്ക് പിന്നിലൊ രുക്കുന്ന സൌഹൃദത്തിന്റെ നന്നനോദ്യാനത്തില്, സ്നേഹഗീതത്തിന്റെ പരിലാളനയേറ്റ് വിരിയുന്ന പനിനീര്പ്പൂക്കള് നമുക്കായി ഇവിടെ വിരിയട്ടെ.....................

Monday, March 23, 2009
Subscribe to:
Posts (Atom)
അസർബെയ്ജാൻ യാത്ര - ബാക്കു നഗരകാഴ്ചകൾ
ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ബാക്കു നഗരകാഴ്ചകളിലേക്കാണ്. ഓൾഡ് സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. പഴയകാല രീതിയിൽ കല്ലും ചെളിയും ഉപയോഗിച്ചുള...
-
ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ബാക്കു നഗരകാഴ്ചകളിലേക്കാണ്. ഓൾഡ് സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. പഴയകാല രീതിയിൽ കല്ലും ചെളിയും ഉപയോഗിച്ചുള...
-
പഴയ USSR ഇൽ ഉൾപ്പെട്ടിരുന്ന അസിർബൈജാനിലേക്കാണ് എന്റെ ഈ പ്രാവശ്യത്തെ യാത്ര. എല്ലാ പ്രാവശ്യത്തെയും പോലെ ഈ പ്രാവശ്യവും ഒരു ഗ്രൂപ്പ് ടൂർ ആണ്. ...
-
വെയിലിന്റെ ശക്തി കുറഞ്ഞ സായാഹ്നം. പതിവുപോലെ മിസ്സിസ് മേനോന് കടല്‍ത്തീരത്ത് നടക്കാനിറങ്ങി. വീട്ടില്‍ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ ബീച്ചി...