Wednesday, August 28, 2024

അസർബൈജാൻ യാത്ര - ബാക്കു

പഴയ USSR ഇൽ  ഉൾപ്പെട്ടിരുന്ന അസിർബൈജാനിലേക്കാണ് എന്റെ ഈ പ്രാവശ്യത്തെ യാത്ര. എല്ലാ പ്രാവശ്യത്തെയും പോലെ ഈ പ്രാവശ്യവും ഒരു ഗ്രൂപ്പ് ടൂർ ആണ്. ട്രാവെല്ലിങ് പാക്കേജ് ആണ്. അതുകൊണ്ടു നമുക്ക് അധികം ബുദ്ധിമുട്ടില്ല, മാത്രമല്ല സമയവും ലാഭിക്കാം. പിന്നെ അവർ ചാർട്ട്  ചെയ്തിരിക്കുന്ന രീതിയിൽ പോകണം എന്നെ ഉള്ളൂ. നമ്മുടെ ഇഷ്ടത്തിന് ടൈം സ്പെന്റ്‌ ചെയ്യാൻ അവസരം കിട്ടില്ല.



രാത്രി 12 മണിക്ക് ഞാൻ നെടുമ്പാശേരി എയർപോർട്ടിൽ എത്തി. വെളുപ്പിന് 3.55 നുള്ള എയർ അറേബ്യ ഫ്ലൈറ്റിൽ ഷാർജയിലേക്ക്. അവിടെ നിന്ന് അസർബെയ്ജാൻ തലസ്ഥാനമായ ബാക്കുവിലേക്കു .


ബാക്കുവിലെ ഹൈദർ എലിയേവ് ഇന്റർനാഷണൽ എയർപോർട്ടിൽ ഞങ്ങളെ കാത്തു  ലോക്കൽ ഗൈഡ് ഉണ്ടായിരുന്നു. ഞങ്ങൾക്കുവേണ്ടി തയ്യാറാക്കിയിരുന്നു ബസിൽ ഹോട്ടലിലേക്ക് യാത്ര തിരിച്ചു. ചെക്ക് ഇൻ ടൈം ഉച്ചക്ക് ആയിരുന്നത് കൊണ്ട് ആദ്യം ലഞ്ച് കഴിക്കാൻ ഒരു ടർക്കിഷ് ഹോട്ടലിൽ കയറി. ഇവിടെയാണ് ഇന്നത്തെ ലഞ്ച് ക്രമീകരിച്ചിരിക്കുന്നത്. പ്രതീക്ഷിച്ച നിലവാരം ഉള്ള ഫുഡ് അല്ലായിരുന്നു. എന്തോ ഒരു സൂപ്പ്, ബ്രഡ്, കുറച്ചു റൈസ് ഇതൊക്കെ ആയിരുന്നു ലഞ്ച്. ഇവിടെ മിക്ക പേർക്കും ഇംഗ്ലീഷ് അറിയില്ല എന്നുള്ളത് ഒരു ബുദ്ധിമുട്ടാണ്. വാട്ടർ എന്ന് ചോദിച്ചിട്ടു പോലും ഹോട്ടൽ ജീവനക്കാർക്ക് മനസിലായില്ല. ഭക്ഷണ ശേഷം ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു. ഞങ്ങളുടെ ഗൈഡ് എൽനാര എല്ലാ വിവരങ്ങളും ഞങ്ങൾക്ക് വിശദമായി പറഞ്ഞു തന്നു കൊണ്ടിരുന്നു. ഞങ്ങൾ എത്തിയിരിക്കുന്നത് സെപ്തംബര് 27 ആണ് . ഇന്ന് ഇവിടുത്തെ രക്തസാക്ഷികളുടെ ഓര്മ ദിനം ആണ്. അസർബൈജാൻ - അർമേനിയ യുദ്ധത്തിൽ കൊല്ലപ്പെട്ട 2000 പേരുടെ ഓര്മക്കാണ് ഈ ദിവസം ആചരിക്കുന്നത്. ഉച്ചക്ക് 12 മണിക്ക് എല്ലാവാഹനങ്ങളും ഒരു മിനിറ്റ് നിർത്തി ഇത് ആചരിക്കുന്നു. ഞങ്ങളുടെ വാഹനവും ഒരു മിനിറ്റ് നിർത്തിയിട്ടു. ഇവിടുത്തെ കെട്ടിടങ്ങൾ എല്ലാം യൂറോപ്യൻ ശൈലിയിലുള്ളതാണ്. താമസിയാതെ ഞങ്ങൾക്കുവേണ്ടി റൂമുകൾ ബുക്ക് ചെയ്തിരുന്ന അറ്റ്ലസ് ഹോട്ടലിൽ എത്തി.




അൽപ സമയത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ നഗരം കാണാനിറങ്ങി. നഗരമധ്യത്തിലൂടെ ഞങ്ങളുടെ ബസ് ഓടിക്കൊണ്ടിരുന്നു. ഗൈഡ് എൽനാരോ രാജ്യത്തിൻറെ ചരിത്രത്തെയും സംഭവങ്ങളെയും കുറിച്ച് വിവരിച്ചുകൊണ്ടിരുന്നു.  അസർബൈജാൻ, ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് അസർബൈജാൻ, കിഴക്കൻ യൂറോപ്പിൻ്റെയും പശ്ചിമേഷ്യയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഭൂഖണ്ഡാന്തര രാജ്യമാണ്. തെക്കൻ കോക്കസസ് മേഖലയുടെ ഭാഗമാണ് ഇത്, കിഴക്ക് കാസ്പിയൻ കടൽ, വടക്ക് റഷ്യയുടെ റിപ്പബ്ലിക് ഓഫ് ഡാഗെസ്താൻ, വടക്ക് പടിഞ്ഞാറ് ജോർജിയ, പടിഞ്ഞാറ് അർമേനിയ, തുർക്കി, തെക്ക് ഇറാൻ എന്നിവയാൽ അതിർത്തി പങ്കിടുന്നു. തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ബാക്കു.



ഇപ്പോൾ അസർബൈജാൻ എന്നറിയപ്പെടുന്ന പ്രദേശം ആദ്യം കൊക്കേഷ്യൻ അൽബേനിയയും പിന്നീട് വിവിധ പേർഷ്യൻ സാമ്രാജ്യങ്ങളും ഭരിച്ചു. പത്തൊൻപതാം നൂറ്റാണ്ട് വരെ, അത് ഖജർ ഇറാന്റെ  ഭാഗമായി തുടർന്നു, എന്നാൽ 1804-1813, 1826-1828 കാലഘട്ടങ്ങളിലെ റുസ്സോ-പേർഷ്യൻ യുദ്ധങ്ങൾ ഖജർ സാമ്രാജ്യത്തെ അതിന്റെ  കൊക്കേഷ്യൻ പ്രദേശങ്ങൾ റഷ്യൻ സാമ്രാജ്യത്തിന് വിട്ടുകൊടുക്കാൻ നിർബന്ധിതരായി; 1813-ലെ ഗുലിസ്ഥാൻ്റെയും 1828-ലെ തുർക്ക്മെൻചെയുടെയും ഉടമ്പടികൾ റഷ്യയും ഇറാനും തമ്മിലുള്ള അതിർത്തി നിർവചിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ റഷ്യ കീഴടക്കുന്നതുവരെ അറസിൻ്റെ വടക്കുള്ള പ്രദേശം ഇറാൻ്റെ ഭാഗമായിരുന്നു, അവിടെ അത് കോക്കസസ് വൈസ്രോയൽറ്റിയുടെ ഭാഗമായി ഭരിച്ചു.

19-ആം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ, അസർബൈജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്, റഷ്യൻ സാമ്രാജ്യം തകർന്ന് ഒരു വർഷത്തിനുശേഷം, 1918-ൽ ട്രാൻസ്കാക്കേഷ്യൻ ഡെമോക്രാറ്റിക് ഫെഡറേറ്റീവ് റിപ്പബ്ലിക്കിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ആദ്യത്തെ മതേതര ജനാധിപത്യ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായി മാറുകയും ചെയ്തപ്പോൾ ഒരു അസർബൈജാനി ദേശീയ സ്വത്വം ഉയർന്നുവന്നു. 1920-ൽ, രാജ്യം കീഴടക്കുകയും സോവിയറ്റ് യൂണിയനിൽ അസർബൈജാൻ എസ്എസ്ആർ എന്ന പേരിൽ ഉൾപ്പെടുത്തുകയും ചെയ്തു. ആധുനിക റിപ്പബ്ലിക് ഓഫ് അസർബൈജാൻ 1991 ഓഗസ്റ്റ് 30-ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, അതേ വർഷം സോവിയറ്റ് യൂണിയൻ പിരിച്ചുവിടപ്പെടുന്നതിന് തൊട്ടുമുമ്പ്. 1991 സെപ്തംബറിൽ, നാഗോർണോ-കറാബാഖ് മേഖലയിലെ വംശീയ അർമേനിയൻ ഭൂരിപക്ഷം സ്വയം പ്രഖ്യാപിത റിപ്പബ്ലിക് ഓഫ് ആർട്സാഖ് രൂപീകരിച്ചു, ഇത് 1994 ലെ ഒന്നാം നഗോർണോ-കറാബഖ് യുദ്ധത്തിൻ്റെ അവസാനത്തോടെ യഥാർത്ഥത്തിൽ സ്വതന്ത്രമായിത്തീർന്നു, എന്നിരുന്നാലും പ്രദേശവും ചുറ്റുമുള്ള ഏഴ് പ്രദേശങ്ങളും. ജില്ലകൾ അസർബൈജാൻ്റെ ഭാഗമായി അന്തർദേശീയമായി അംഗീകരിക്കപ്പെട്ടു. 2020-ലെ രണ്ടാം നാഗോർണോ-കറാബാഖ് യുദ്ധത്തെത്തുടർന്ന്, നാഗോർണോ-കറാബാഖിൻ്റെ ഏഴ് ജില്ലകളും ഭാഗങ്ങളും അസർബൈജാനി നിയന്ത്രണത്തിലേക്ക് തിരിച്ചുപോയി. 2023-ലെ ഒരു അസർബൈജാനി ആക്രമണം റിപ്പബ്ലിക് ഓഫ് ആർട്സാഖ് അവസാനിപ്പിക്കുകയും നാഗോർണോ-കറാബാക്ക് അർമേനിയക്കാരുടെ പലായനത്തിൽ കലാശിക്കുകയും ചെയ്തു.ഞങ്ങൾ ആദ്യം എത്തിയത് അസർബൈജാന്റെ ലാൻഡ്മാർക് ആയ ഫ്ലയെർ ബില്ഡിങ്ങിന്റെ മുൻപിലാണ്. ആ വമ്പന് നിർമിതിയുടെ മുൻപിൽ കുറെ നേരം ചിലവഴിച്ചു. ഈ ബിൽഡിങ്ങിനു മുൻപിൽ ഒരു മോസ്ക് ആണ്. നമ്മുടെ നാട്ടിൽ കാണുന്ന മുഗൾ രീതിയിൽ നിന്നും വ്യത്യസ്തമായി ഒരു സിനഗോഗിന്റെ മാതൃകയിൽ ആണ് നിർമ്മാണം. ഇവിടെ 90% മുസ്ലിങ്ങൾ ആണെങ്കിലും ഇതൊരു മതേതര രാജ്യമാണ്. മതപരമായ വിലക്കുകൾ ഇവിടെ ഇല്ല. ആധുനിക രീതിയിലുള്ള വസ്ത്ര ധാരണമാണ് എല്ലാവരും. നിങ്ങള്ക്ക് ഇഷ്ടമുണ്ടെങ്കിൽ മതം പിന്തുടരാം അത്ര മാത്രം.





ആ മോസ്ക്കിനു എതിർ വശത്തായി ഒരു രക്തസാക്ഷി മണ്ഡപം ഉണ്ട്. ഇന്ത്യ-പാകിസ്ഥാൻ യുദ്ധം പോലെ, അസർബൈജാനും അര്മേനിയയും ഒരു പ്രദേശത്തിന് വേണ്ടി നാളുകളായി യുദ്ധം ചെയ്യുന്നു. അങ്ങനെയുള്ള ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ട 2000 പേരുടെ ഓര്മക്കാണ് ഈ രക്തസാക്ഷി മണ്ഡപം നിർമിച്ചിരിക്കുന്നത്. അതിനോട് അനുബന്ധിച്ചു മരിച്ചവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത കല്ലുകൾ പതിച്ചിട്ടുണ്ട്. ഈ കൊല്ലപ്പെട്ടവരെല്ലാം പട്ടാളക്കാരല്ല, സാധാരണ പൗരന്മാരാണ്. അവരുടെ ഓര്മയ്ക്കാണ് സെപ്തംബര് 27 നാഷണൽ മെമ്മോറിയൽ ഡേ ആയി ആചരിക്കുന്നത്. ഇതിനു മുകളിലുള്ള സ്തംഭത്തിനു അടുത്ത് നിന്നാൽ കാസ്പിയൻ കടലും ബാക്കു നഗരത്തിന്റെ മനോഹര കാഴ്ചയും കാണാം. 





രാത്രിയിൽ ദീപാലംകൃതമായ ഈ നഗര കാഴ്ച വളരെ മനോഹരമാണ്. പതിയെ ഞങ്ങൾ പടവുകളിറങ്ങി താഴെയെത്തി. ബസ് അവിടെ കാത്തു  കിടപ്പുണ്ടായിരുന്നു. തുടർന്ന് ഭക്ഷണം കഴിക്കാനായി ഒരു ഇന്ത്യൻ റെസ്റ്റോറന്റിലേക്കു നീങ്ങി. രുചികരമായ ഭക്ഷണം ലഭിച്ചു. ഉച്ചക്ക് ശരിക്കു ഫുഡ് കഴിക്കാൻ പറ്റാത്തതിനാൽ എല്ലാവരും സമൃദ്ധമായി കഴിച്ചു. തുടർന്ന് ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. ചിലരൊക്കെ നൈറ്റ് ലൈഫ് ആസ്വദിക്കാൻ നഗര തിരക്കിലേക്കും. (തുടരും)

 


No comments:

Post a Comment

അസർബെയ്ജാൻ യാത്ര - ബാക്കു നഗരകാഴ്ചകൾ

  ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ബാക്കു നഗരകാഴ്ചകളിലേക്കാണ്. ഓൾഡ് സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. പഴയകാല രീതിയിൽ കല്ലും ചെളിയും ഉപയോഗിച്ചുള...