Tuesday, April 26, 2011

പൂമൊട്ട്


വളരെ ആഗ്രഹത്തോടെ ഞാന്‍ എന്റെ പൂന്തോട്ടത്തില്‍ ഒരു ചെടി നട്ടു.

ദിവസവും വെള്ളവും വളവും നല്‍കി.

ഓരോ ദിവസവും അതിന്റെ വളര്‍ച്ച ഞാന്‍ നോക്കികൊണ്ടിരുന്നു.

കളകള്‍ എല്ലാം പറിച്ചു, നല്ല തണല്‍ നല്‍കി.

ദിവസവും വളരുന്ന പുതിയ ചില്ലകളും ഇലകളും എന്നില്‍ സന്തോഷമുണ്ടാക്കി,

അതില്‍ മൊട്ടും പൂവുമുണ്ടാകുന്ന ദിവസത്തിനായി ഞാന്‍ കാത്തിരുന്നു..

ഒരു ദിവസം.... എന്റെ പ്രതീക്ഷകള്‍ക്കനുസരിച്ചു ഒരു കുഞ്ഞു മൊട്ടു വിരിഞ്ഞു

എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു....

ആ മൊട്ടു വിടരുന്നതിനായി ഞാന്‍ പിന്നെയും കാത്തിരുന്നു...

എന്നാല്‍ അടുത്ത ദിവസം..........

എന്റെ പ്രതീക്ഷകളെ കെടുതിക്കൊണ്ടുള്ള ക്ഴ്ചയാണ് ഞാന്‍ കണ്ടത്.

ഒരു പുഴു എന്റെ പൂമൊട്ടിനെ കുത്തിക്കളഞ്ഞു....

അത് വാടിപ്പോയി..

എന്റെ പ്രതീക്ഷകളുമായി ഞാന്‍..... പിന്നെയും കാത്തിരിക്കുന്നു...

പുതിയ ഒരു പൂമൊട്ടിന്റെ പിറവിക്കായി....

No comments:

Post a Comment

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...