Wednesday, April 27, 2022

കശ്മീർ ഡയറി -3

 


സോനാമാർഗ് & സീറോ പോയിന്റ്

മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു. സോനാമാര്ഗിലേക്കു ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്നും 70  കിലോമീറ്റര് ഉണ്ട്. അവിടെ നിന്ന് ജീപ്പിൽ വേണം 35 കിലോമീറ്റര് അകലെയുള്ള സീറോ പോന്റിലേക്കു പോകാൻ. ലേയിലേക്കുള്ള ഹൈവേ - 1 ആണ് റൂട്ട്. മലമടക്കുകൾ താണ്ടി വളഞ്ഞും പുളഞ്ഞുമുള്ള റോഡാണ്  ഇത്. തീരെ വീതിയില്ല. പലയിടത്തും മണ്ണിടിച്ചിലും പാറയിടിച്ചിലും ഉണ്ടാകും. കൂടാതെ മഞ്ഞും വെള്ളവും. തികച്ചും ദുർഘടമായ പാത. ഒരു വാഹനം മാത്രം പോകാൻ വീതിയുള്ള റോഡിലൂടെ ജീപ്പുകാർ ഓവർ ടേക്ക് ചെയ്തു  പോകുമ്പോൾ ശരിക്കും ഉള്ളിൽ ഭയമുണ്ടാകും. ഒരു വാസം അഗാധമായ കൊക്ക. മറുവശം കൂറ്റൻ മലമടക്കുകൾ. ശരിക്കും ഒരു സാഹസിക യാത്രയാണ് വഴി  നടത്തുന്നത്. കൂടാതെ ജീപ്പ് ഡ്രൈവര്മാരുടെ ഓവർ സ്പീഡും. നമ്മൾ പറയുന്നതൊന്നും അവർ അംഗീകരിക്കില്ല. അവരുടെ ഇഷ്ടത്തിനാണ് വാഹനം ഓടിക്കുന്നത്.



 മഞ്ഞുമലകള്അതിരിടുന്ന ജമ്മുകശ്മീരിലെ മനോഹരമായ ഹില്സ്റ്റേഷനാണ് സോനാമാര്ഗ്. പ്രശസ്തമായ സോജിലാപാസിലേക്കുള്ള വഴിമധ്യേയാണ് സോനാമാര്ഗ് നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്നിന്ന് 2740 മീറ്റര്ഉയരത്തില്സ്ഥിതി ചെയ്യുന്ന സോനാമാര്ഗ് എന്ന പേരിന് അര്ഥം സ്വര് പുല്ത്തകിടിയെന്നാണ്. വസന്തകാലത്ത് പ്രദേശത്ത് ഉടനീളം സ്വര്ണനിറത്തോട് സമാനമായ പൂക്കളുള്ള ചെടികള്പൂത്തുനില്ക്കും. സൂര്യരശ്മി പതിക്കുമ്പോള്സ്വര് നിറത്തില്തിളങ്ങുന്ന മഞ്ഞണിഞ്ഞ കൊടുമുടികളും ഇവിടെ കാണാം. സോനാമാര്ഗ് എന്ന പേരിന് പിന്നില്ഇതെല്ലാമാണ് കാരണമെന്നാണ് ഇവിടത്തുകാര്പറയുന്നത്. സാഹസിക കായിക വിനോദങ്ങളായ ട്രെക്കിംഗിലും ഹൈക്കിംഗിലുമെല്ലാം തല്പ്പരരായ നിരവധി സഞ്ചാരികളാണ് ഇവിടെയത്തൊറ്. തടാകങ്ങളും ചുരങ്ങളും പര്വത നിരകളുമടക്കം ഹിമാലയന്മലനിരകളുടെ മനോഹര ദൃശ്യങ്ങള്ഇടകലര്ന്ന സോണാമാര്ഗില്നിന്നാണ് സുപ്രധാന ട്രക്കിംഗ് റൂട്ടുകളെല്ലാം ആരംഭിക്കുന്നത്. അമര്നാഥിലേക്കുള്ള തീര്ഥാടകര്തമ്പടിക്കുന്നതും ഇവിടെയാണ്. ഗദ്സര്‍, കൃഷ്നസാര്‍, സത്സര്‍,ഗംഗാബാല്എന്നിവയാണ് സഞ്ചാരികള്ക്ക് പ്രിയങ്കരമായ സോനാമാര്ഗിലെ തടാകങ്ങള്‍. സോനാമാര്ഗില്നിന്ന് 15 കിലോമീറ്റര്അകലെയുള്ള ഗദ്സര്തടാകത്തിന്െറ അഴകിന് മഞ്ഞ് മേലാപ്പണിഞ്ഞ ഗിരിശൃംഖങ്ങളും ആല്പ്പൈന്പൂക്കളും മാറ്റുകൂട്ടുന്നു. ഗദ്സറിന് വിളിപ്പാടകലെയുള്ള സത്സാര്‍,ബാല്ട്ടന്തടാകങ്ങള്മഞ്ഞുകാലത്ത് തണുത്തുറയുന്ന സമയത്ത് സഞ്ചാരികള്ഒഴുകിയത്തൊറുണ്ട്. സമുദ്ര നിരപ്പില്നിന്ന് 3801 മീറ്റര്ഉയരത്തിലുള്ള കൃഷ്ണസാര്തടാകം ട്രൗട്ട് ഇനത്തില്പെട്ട മല്സ്യങ്ങള്ധാരാളമുള്ള സ്ഥലമാണ്. അതുകൊണ്ട് തന്നെ ഇവിടെയത്തെുന്ന സഞ്ചാരികളുടെ പ്രിയ വിനോദവും ഫിഷിംഗ് ആണ്നിചിനായി ചുരം വഴി മാത്രമേ ഇവിടെയത്തൊന്കഴിയൂസോനാമാര്ഗില്നിന്ന് മലകയറിയാല്മാത്രം എത്താന്കഴിയുന്നതാണ് സത്സാര്തടാകംസമുദ്രനിരപ്പില്നിന്ന് 3600 മീറ്റര്ഉയരത്തില്സ്ഥിതി ചെയ്യുന്ന തടാക കരയിലും ഉയരമുള്ള വൃക്ഷങ്ങളും ആല്പൈന്പുഷ്പങ്ങളും ധാരാളമുണ്ട്.   തടാകങ്ങള്ക്കൊപ്പം ഗ്ളേസിയറുകള്അഥവാ ഹിമപരപ്പുകളും കാണാന്നിരവധി പേര്എത്താറുണ്ട്. പ്രശസ്തമായ സോനാമാര്ഗ് ഗ്ളേസിയറിലേക്കുള്ള വഴിമധ്യേ സ്ഥിതി ചെയ്യുന്ന ഇവിടെ സഞ്ചാരികള്തമ്പടിക്കാറുമുണ്ട്ഫിര്ബിച്ച്, പൈന്മരങ്ങള്അടങ്ങിയ ഇടതൂര്ന്ന വനപ്രദേശം ക്യാമ്പിംഗ് പ്രിയര്ക്ക് ഇഷ്ട പശ്ചാത്തലമൊരുക്കുന്നു. വര്ഷം തോറും മഞ്ഞുമൂടി കിടക്കുന്നതാണ് ഗ്ളേസിയര്‍. പര്വതനിരകളില്നിന്ന് ഉല്ഭവിക്കുന്ന നദി താഴ്വരയിലേക്ക് പതിക്കുന്ന നീലാഗ്രദ് ആണ് സോനാമാര്ഗിലെ മറ്റൊരു മനോഹര കാഴ്ച. നദി പിന്നീട് ഇന്്റസ് നദിയുമായി കൂടിച്ചേരുന്നു. ചുവന്ന നിറത്തില്പതഞ്ഞൊഴുകുന്ന നദിയിലെ വെള്ളത്തിന് രോഗങ്ങള്‍  ശമിപ്പിക്കാന്കഴിവുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ട്രെക്കിംഗിനായി പോകുന്നവര്ബേസ് ക്യാമ്പായി ഉപയോഗിക്കുന്ന സത്സരന്ചുരമാണ് മറെറാരു കാഴ്ചസത്സരന്ഗലി പാസ് എന്നും അറിയപ്പെടുന്ന ഇവിടം ജൂണ്മുതല്ഒക്ടോബര്വരെ മാസങ്ങളില്മാത്രമേ സന്ദര്ശിക്കാന്കഴിയൂ. സോജിലാ, നിച്ചിനായി, കൃഷ്നസാര്ചുരങ്ങളും ബാള്ട്ടാല്‍, വിഷ്നസാര്തടാകങ്ങളുമാണ് മറ്റു കാണേണ്ട സ്ഥലങ്ങള്‍.



സോനാമാർഗിൽനിന്നും സീറോ പോയിന്റിലേക്കു പോകാൻ ഒരാൾക്ക് ആയിരം രൂപയാണ് ജീപ്പുകാർ വാങ്ങുന്നത്. യഥാർത്ഥത്തിൽ 400 രൂപ മാത്രമേ ഉള്ളൂ കൂലി. പോലീസ് പിടിച്ചാൽ നമുക്ക് 600 രൂപ മടക്കി കിട്ടും. ഞങ്ങളുടെ വാഹനം സോനാമാർഗ് വരെയേ പോകൂ. അവിടെനിന്നും ഉണഷൻ വക ജീപ്പിൽ വേണം പോകാൻ. നമ്മൾ സോനാമാര്ഗില് എത്തുമ്പോൾ തന്നെ കുതിരസവാരിക്കാരും ജീപ്പുകാരും നമ്മളെ പൊതിയും. കുതിരപ്പുറത്തുകയറി സോനാമാര്ഗിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകുന്നതിന് 4000  രൂപ വരെ അവർ കൂലി വാങ്ങുന്നുണ്ട്. ഞങ്ങൾക്ക് സീറോ പോയിന്റിലേക്കാണ് പോകേണ്ടത്. അതുകാരണം ജീപ്പുകാരെ ആശ്രയിക്കണം. എത്ര അവിലപേശിയാലും 1000 രൂപയിൽ താഴില്ല. ഒരു വാഹനത്തിൽ എട്ടുപേരെയാണ് കൊണ്ടുപോകുന്നത്. 35 കിലോമീറ്റര് പോകുന്നതിനു 8000 രൂപ! അതോടൊപ്പം മഞ്ഞിലിറങ്ങാൻ വേണ്ടി ജാക്കറ്റും ഷൂവും വാടകക്ക് കിട്ടും 350 രൂപ അതിനു കൊടുക്കണം. വേണമെങ്കിൽ അത് വാങ്ങിയാൽ മതി. നമ്മൾ വേണ്ട എന്ന് പറഞ്ഞാലും അവർ നിർബന്ധിച്ചു വാങ്ങിപ്പിക്കും. ഇവരെല്ലാം ചേർന്ന ഒരു മാഫിയ ആണ് അവിടെ പ്രവർത്തിക്കുന്നത്.സീസണിൽ നന്നായി കാശ് ഉണ്ടാക്കി ബാക്കിയുള്ള സമയം സുഖമായി കഴിയുക എന്നുള്ളതാണ് അവരുടെ രീതി.


ഞങ്ങൾ 4  ജീപ്പുകളിലായി യാത്ര തിരിച്ചു. എനിക്ക് കിട്ടിയ ജീപ്പിൽ ഡൽഹിയിൽ നിന്നുള്ള രണ്ടു കുടുംബങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ജീപ്പ് മലകയറിത്തുടങ്ങി. അമർനാഥ് തീർത്ഥാടകരുടെ ഫസ്റ്റ് ബേസ് ക്യാമ്പ് കഴിഞ്ഞു ഞങ്ങൾ മുന്നോട്ടു നീങ്ങി. ഒരു വശം  മനോഹരമായി മഞ്ഞണിഞ്ഞ പർവ്വതനിരകൾ.  ഇടക്ക് പച്ചപ്പ്നിറഞ്ഞ താഴ്വരകൾ. കാമറ എങ്ങോട്ടു തിരിച്ചാലും മനോഹരമായ കാഴ്ചകൾ. റോഡിന്റെ വശങ്ങളൊന്നും കെട്ടി ഉറപ്പിച്ചിട്ടുള്ളതല്ല. ലേയിലേക്കു പോകുന്ന ട്രെക്കുകൾ എല്ലാം വഴിയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡ്. ഇടയ്ക്കിടെ വെള്ളമൊഴുകുന്നുണ്ട് റോഡിലൂടെ. മിക്കപ്പോഴും വാഹനങ്ങൾ ബ്ലോക്ക് ആയി റോഡിൽ നീണ്ട നിര രൂപപ്പെടും. വളരെയേറെ സമയം എടുത്താണ് ബ്ലോക്ക് മാറി വാഹനം മുന്നോട്ടു നീങ്ങാൻ പറ്റുന്നത്.


അവസാനം ഞങ്ങൾ സീറോ പോയിന്റിലെത്തി. നിറയെ വാഹനങ്ങൾ. മുഴുവൻ മഞ്ഞു  നിറഞ്ഞ പ്രദേശം. ആളുകളെല്ലാം മഞ്ഞിലിറങ്ങി കളിക്കുകയാണ്. പലരും വാടകക്ക് എടുത്ത ജാക്കറ്റും ഷൂസും ധരിച്ചാണ് ഇറങ്ങുന്നത്. ഞാൻ ഒരു ജോഡി ഗ്ലോവ്സ് വിലക്ക് വാങ്ങി. ഞാൻ ധരിച്ചുകൊണ്ടുവന്ന ഷൂസ് മുപയോഗിച്ചുതന്നെ മഞ്ഞിലേക്കിറങ്ങി. പഞ്ഞിപോലെയുള്ള മഞ്ഞു. മഞ്ഞിലോടുന്ന ബൈക്കുകളും സ്ലെഡ്ജുകളുമെല്ലാം ധാരാളമുണ്ട്. ബൈക്കിൽ മഞ്ഞിൽ കൂടി ഒന്ന് റൈഡ് ചെയ്യുന്നതിന് 1500 രൂപയാണ് അവർ ചോദിക്കുന്നത്. വിലപേശിയാൽ കുറച്ചു കിട്ടും. എന്റെകൂടെ അന്നയും, കൃപയും, സോളമനും, ജോസ് പോളുമുണ്ട്. ഞങ്ങൾ അവിടെയുള്ള ബൈക്കോ സ്ലെഡ്ജോ ഒന്നും ഉപയോഗിച്ചില്ല . മഞ്ഞുമലയിൽ കയറി ഞങ്ങൾ മഞ്ഞിൽ കൂടി നിരങ്ങി താഴ്വാരത്തെത്തി. എന്ത് രസം. കുറച്ചു നനയുമെന്നേയുള്ളു.. പക്ഷെ അതിന്റെ രസം ഒന്ന് വേറെയാണ്. മഞ്ഞു വാരി ഞങ്ങൾ പരസ്പരം എറിഞ്ഞു. മഞ്ഞിൽ കൂടി നടക്കുമ്പോൾ പലപ്പോഴും കാൽ മഞ്ഞിൽ പുതഞ്ഞുപോയി. തിരിച്ചെടുക്കുമ്പോൾ കാലിൽ ഷൂസ് ഉണ്ടാവില്ല. പിന്നെ അത് മഞ്ഞിൽ നിന്നെടുക്കാൻ കുറച്ചു ബുദ്ധിമുട്ടണം.


മണിക്കൂറുകൾ പോയതറിഞ്ഞില്ല. അതിനിടയിൽ ഞങ്ങൾ മഞ്ഞുകൊണ്ടു ഒരു സ്നോമാനെ ഉണ്ടാക്കി. ഒടുവിൽ ടൂർ ഓപ്പറേറ്റർ ജോബിഷ് വന്നു വിളിച്ചപ്പോളാണ്. ഞങ്ങൾ മഞ്ഞിൽനിന്നും കയറിയത്. നല്ല തണുപ്പ്. 4  മണിയോടെ ഞങ്ങൾ മല  ഇറങ്ങാൻ തുടങ്ങി. തിരികെ വരുമ്പോളും റോഡ് ബ്ലോക്ക് ആയിരുന്നു. ഞങ്ങളുടെ മുൻപിൽ പോയിരുന്ന ഒരു ട്രെക്ക് താഴെ കൊക്കയിലേക്ക് വീണു. ഡ്രൈവറെ പരിക്കുകളോടെ രക്ഷപെടുത്തി. വാഹനം മുഴുവൻ പൊളിഞ്ഞുപോയിരുന്നു അവിടെ നിന്ന് താഴെ എത്തുന്നതുവരെ മനസ്സിൽ ഒരു ഭീതി ഉണ്ടായിരുന്നു.


വീണ്ടും തിരികെ സോനാമാര്ഗിലെത്തി. ഞങ്ങളുടെ ഡ്രൈവർ ഇമ്രാൻ വാഹനവുമായി കത്ത് നിൽക്കുന്നുണ്ടായിരുന്നു. സീറോ പോയിന്റിലെ മനോഹരമായ കാഴ്ചകൾ മനസ്സിൽ നിറഞ്ഞു നിന്നു. ഹോട്ടലിൽ എത്തി കുളിയും ഭക്ഷണവും കഴിഞ്ഞു കിടക്കയിലേക്ക് വീണു. നാളെ പുതിയ സ്ഥലത്തേക്ക് പോകേണ്ടതാണ്. (തുടരും)

No comments:

Post a Comment

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...