ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ബാക്കു നഗരകാഴ്ചകളിലേക്കാണ്. ഓൾഡ് സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. പഴയകാല രീതിയിൽ കല്ലും ചെളിയും ഉപയോഗിച്ചുള്ള നിർമ്മിതികൾ. ഇത് ഒരു കോട്ടയാൽ ചുറ്റപ്പെട്ടിരിക്കുന്നു.
പഴയ നഗരം അല്ലെങ്കിൽ ഇന്നർ സിറ്റി അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൻറെ
ചരിത്രപരമായ കേന്ദ്രമാണ്. ചുറ്റുമതിലുകളാൽ ചുറ്റപ്പെട്ട ബാക്കുവിൻറെ ഏറ്റവും പുരാതനമായ
ഭാഗമാണ് ഓൾഡ് സിറ്റി. 2007-ൽ, പഴയ നഗരത്തിൽ ഏകദേശം 3,000 ആളുകൾ ഉണ്ടായിരുന്നു.
2000 ഡിസംബറിൽ, ഷിർവൻഷാസ് കൊട്ടാരവും മെയ്ഡൻ ടവറും ഉൾപ്പെടെയുള്ള പഴയ നഗരമായ ബാക്കു,
യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി തരംതിരിക്കുന്ന അസർബൈജാനിലെ ആദ്യത്തെ സ്ഥലമായി മാറി.
1806-ൽ, റുസ്സോ-പേർഷ്യൻ യുദ്ധത്തിൽ (1804-13) റഷ്യൻ സാമ്രാജ്യം ബാക്കു കൈവശപ്പെടുത്തിയപ്പോൾ,
500 വീടുകളും 707 കടകളും പഴയ നഗരത്തിൽ 7,000 ജനസംഖ്യയുണ്ടായിരുന്നു. അവർ മിക്കവാറും
എല്ലാ വംശീയ ടാറ്റുകളും ആയിരുന്നു. 1807 നും 1811 നും ഇടയിൽ നഗരത്തിൻറെ മതിലുകൾ നന്നാക്കുകയും
കോട്ടകൾ വിപുലീകരിക്കുകയും ചെയ്തു. നഗരത്തിന് രണ്ട് കവാടങ്ങളുണ്ടായിരുന്നു: സാലിയൻ
ഗേറ്റുകളും ഷെമാഖ ഗേറ്റുകളും. ചുവരുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് പീരങ്കികളാൽ നഗരം സംരക്ഷിച്ചു.
തുറമുഖം വ്യാപാരത്തിനായി വീണ്ടും തുറന്നു, 1809-ൽ ഒരു കസ്റ്റംസ് ഓഫീസ് സ്ഥാപിക്കപ്പെട്ടു.
1200 ആൾക്കാർ ഈ കോട്ടയ്ക്കുള്ളിൽ ഇപ്പോൾ താമസിക്കുന്നുണ്ട്.
പല ഓഫീസുകളും ഇതിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. പോളിഷ് എംബസി പ്രവർത്തിക്കുന്നത് ഇവിടെയാണ്.
കല്ല് പാകിയ നടപ്പാതകൾ ആണ്. ഇരു വശത്തും ധാരാളം കടകളും ഭക്ഷണ ശാലകളും ഉണ്ട്. വഴിയരികിലെ
കടയിൽ നിന്നും ഒരു പലഹാരം ഞാൻ വാങ്ങി. ചപ്പാത്തി പോലെയുള്ള ഒരു സാധനം. അതിൽ ഇറച്ചി
ചേർത്തതാണ്. അതിലേക്കു ചുവന്ന നിറമുള്ള ഒരു പൊടിയും ഇട്ടാണ് കഴിക്കാൻ തന്നത്. 2 മനാത്ത്
ആണ് വില. ഏകദേശം 100 രൂപ. കഴിച്ചുനോക്കി. കുഴപ്പമില്ല, രുചികരമാണ്. നടന്നു നടന്നു ഒരു
വലിയ ഗോപുരത്തിന്റെ അടുത്ത് എത്തി. ഗോപുരം എന്ന് പറഞ്ഞാൽ ഇത് വളരെ വലുതാണ്. ഏഷ്യ യൂറോപ്പ്
വ്യാപാരം പഴയ കാലങ്ങളിൽ നടന്നുകൊണ്ടിരുന്നപ്പോൾ കച്ചവടക്കാർ വന്നു താമസിച്ചിരുന്ന സ്ഥലങ്ങൾ
ആണിവ. അതിന്റെ ഭൂഗർഭ അറകളിൽ അവരുടെ സാധനങ്ങൾ സൂക്ഷിക്കുകയും മുകളിലത്തെ നിലകളിൽ താമസിക്കുകയും
ചെയ്യുമായിരുന്നു. ഈ ഗോപുരത്തിന്റെ ഉള്ളിൽ കോണിപ്പടികൾ ഇല്ല. കയറുപയോഗിച്ചാണ് അതിൽ
കയറുകയും ഇറങ്ങുകയും ചെയ്തു കൊണ്ടിരുന്നത്. മുകളിലെത്തിയാൽ ആ കയർ വലിച്ചു മുകളിൽ സൂക്ഷിക്കും.
ശത്രുക്കൾ അവിടേക്കു കയറാതിരിക്കാനാണ് അങ്ങനെ
ചെയ്തു കൊണ്ടിരുന്നത്.
ഈ പഴയ നഗരത്തിന്റെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ ഉച്ച ഭക്ഷണം
കഴിക്കാൻ ഒരു ലോക്കൽ റസ്റ്റോറന്റിൽ കയറി. ചിക്കെന്റെ വിവിധ വിഭവങ്ങൾ ഉണ്ടായിരുന്നു.
പക്ഷെ ഒന്നിനും ഏരിവില്ലായിരുന്നു എന്നുള്ളതാണ് പ്രത്യേകത.
നഗരത്തിലെ ഒരു വലിയ പാർക്കിലേക്കാണ് ഞങ്ങൾ തുടർന്ന് പോയത് .
ഇവിടെ ഇന്ന് സ്പോർട്സ് ഡേ ആയതിനാൽ വിവിധ സ്കൂളുകളിലെ കുട്ടികൾ ഇവിടെ വന്നു അവരുടെ കായിക
കഴിവുകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഇവിടെ ഞാൻ പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യം, അംഗപരിമിതരായ
കുട്ടികളെ ഇവിടെ വീൽച്ചെയറിൽ കൊണ്ടുവന്നു ഈ കായികപരിപാടികളിൽ പങ്കെടുപ്പിക്കുന്നതാണ്.
അവരെ മാറ്റി നിർത്താതെ ഇതിലൊക്കെ പങ്കെടുപ്പിക്കുന്നത്
വലിയ കാര്യമായാണ് എനിക്ക് തോന്നിയത്. തുടർന്ന് അൽപ വിശ്രമത്തിനായി ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി.
വൈകുന്നേരം 5.30 നു ഞങ്ങൾ ബാകുവിലെ പ്രശസ്തമായ നിസാമി മാർക്കറ്റിലേക്ക്
പോയി. രാത്രിയിലാണ് ഈ സ്ട്രീറ്റ് സജീവമാകുന്നത്. തെരുവിൻറെ ചരിത്രം നോക്കിയാൽ
1864-ലെ ബാക്കുവിൻറെ ടൗൺ പ്ലാനിംഗ് പ്രോജക്റ്റിലേക്ക് തിരികെയെത്താൻ കഴിയും. ഈ തെരുവ്
പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് നഗരത്തിൻറെ ഡൌൺ ടൗണിലൂടെ കടന്നുപോകുന്നു. ഇത് നഗരത്തിൻറെ
പർവതപ്രദേശമായ അബ്ദുല്ല ഷെയ്ഗ് സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച് സാബിത് ഒറുജോവ് സ്ട്രീറ്റിലെ
"ബ്ലാക്ക് സിറ്റി" യിലെ ഷാ ഇസ്മായിൽ ഖതായുടെ സ്മാരകത്തിന് സമീപം റെയിൽറോഡ്
ബെഡിൽ അവസാനിക്കുന്നു, . തെരുവിൻറെ ആകെ നീളം 3,538 മീറ്ററാണ്.
ഫൗണ്ടൻസ് സ്ക്വയറിൽ ആരംഭിച്ച് റാഷിദ് ബെഹ്ബുഡോവ് സ്ട്രീറ്റിൽ
അവസാനിക്കുന്ന ട്രാഫിക് ഫ്രീ സെഗ്മെൻറ്, ടോർഗോവയ (റഷ്യൻ ഭാഷയിൽ "വ്യാപാരി തെരുവ്")
എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
ബാങ്കുകൾ മുതൽ ഫാഷൻ സ്റ്റോറുകൾ വരെ വിവിധ ഔട്ട്‌ലെറ്റുകൾ ഉള്ള
നിസാമി സ്ട്രീറ്റ് ലോകത്തിലെ ഏറ്റവും ചെലവേറിയ തെരുവുകളിൽ ഒന്നാണ്. ജർമ്മനി, നോർവേ,
നെതർലാൻഡ്‌സ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളുടെ എംബസികളും അസർബൈജാനിലേക്കുള്ള യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിന്റെ
ഓഫീസും ഈ സ്ട്രീറ്റിലാണ്. സാഹിൽ (റെഡ് ലൈൻ, നിസാമി സ്ട്രീറ്റിൻ്റെ തെക്ക്), മെയ്
28 (തെരുവിനു വടക്ക് ചുവപ്പ്, പച്ച ലൈനുകൾ) എന്നിവയാണ് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനുകൾ.
എല്ലാ ബ്രാൻഡ് കടകളും ഇവിടെയുണ്ട്. കൂടാതെ ലോക്കൽ ആളുകൾ പലവിധ പ്രലോഭനങ്ങളുമായും നമ്മളെ
സമീപിക്കും. എല്ലാ രാജ്യത്തെയുമെന്നപോലെ ഇവിടെയും അതൊക്കെ പതിവ് കാഴ്ചകളാണ്. വിവിധ
ഭക്ഷണ ശാലകൾ നിറഞ്ഞ സ്ട്രീറ്റ് ആണ് ഇത്. ഒരു ചായ കുടിക്കാൻ വേണ്ടി ഞങ്ങൾ ഒരു പാകിസ്താനി
റെസ്റ്റോറന്റ് കണ്ടുപിടിച്ചു നല്ല ചായ കുടിച്ചു.
തെരുവിൽ ഒരു പ്രായമുള്ള കലാകാരൻ വിവിധ വാദ്യോപകരണങ്ങൾ തന്റെ ശരീരത്തു ഘടിപ്പിച്ചു ഒരേ
സമയം അവയൊക്കെ പ്രവർത്തിപ്പിച്ചു സംഗീതം ആലപിക്കുന്നത് കണ്ടു. കാഴ്ചക്കാർ അദ്ദേഹത്തിന്
പണം നല്കുന്നുണ്ടായിരുന്നു. 9 മണി വരെ അവിടെ
ചിലവഴിച്ചശേഷം ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി.