Thursday, August 29, 2024

അസർബെയ്ജാൻ യാത്ര - ബാക്കു നഗരകാഴ്ചകൾ

 ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ബാക്കു നഗരകാഴ്ചകളിലേക്കാണ്. ഓൾഡ് സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. പഴയകാല രീതിയിൽ കല്ലും ചെളിയും ഉപയോഗിച്ചുള്ള നിർമ്മിതികൾ. ഇത് ഒരു കോട്ടയാൽ ചുറ്റപ്പെട്ടിരിക്കുന്നു.




പഴയ നഗരം അല്ലെങ്കിൽ ഇന്നർ സിറ്റി അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൻറെ ചരിത്രപരമായ കേന്ദ്രമാണ്. ചുറ്റുമതിലുകളാൽ ചുറ്റപ്പെട്ട ബാക്കുവിൻറെ ഏറ്റവും പുരാതനമായ ഭാഗമാണ് ഓൾഡ് സിറ്റി. 2007-ൽ, പഴയ നഗരത്തിൽ ഏകദേശം 3,000 ആളുകൾ ഉണ്ടായിരുന്നു. 2000 ഡിസംബറിൽ, ഷിർവൻഷാസ് കൊട്ടാരവും മെയ്ഡൻ ടവറും ഉൾപ്പെടെയുള്ള പഴയ നഗരമായ ബാക്കു, യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി തരംതിരിക്കുന്ന അസർബൈജാനിലെ ആദ്യത്തെ സ്ഥലമായി മാറി. 1806-ൽ, റുസ്സോ-പേർഷ്യൻ യുദ്ധത്തിൽ (1804-13) റഷ്യൻ സാമ്രാജ്യം ബാക്കു കൈവശപ്പെടുത്തിയപ്പോൾ, 500 വീടുകളും 707 കടകളും പഴയ നഗരത്തിൽ 7,000 ജനസംഖ്യയുണ്ടായിരുന്നു. അവർ മിക്കവാറും എല്ലാ വംശീയ ടാറ്റുകളും ആയിരുന്നു. 1807 നും 1811 നും ഇടയിൽ നഗരത്തിൻറെ മതിലുകൾ നന്നാക്കുകയും കോട്ടകൾ വിപുലീകരിക്കുകയും ചെയ്തു. നഗരത്തിന് രണ്ട് കവാടങ്ങളുണ്ടായിരുന്നു: സാലിയൻ ഗേറ്റുകളും ഷെമാഖ ഗേറ്റുകളും. ചുവരുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് പീരങ്കികളാൽ നഗരം സംരക്ഷിച്ചു. തുറമുഖം വ്യാപാരത്തിനായി വീണ്ടും തുറന്നു, 1809-ൽ ഒരു കസ്റ്റംസ് ഓഫീസ് സ്ഥാപിക്കപ്പെട്ടു.






1200 ആൾക്കാർ ഈ കോട്ടയ്ക്കുള്ളിൽ ഇപ്പോൾ താമസിക്കുന്നുണ്ട്. പല ഓഫീസുകളും ഇതിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. പോളിഷ് എംബസി പ്രവർത്തിക്കുന്നത് ഇവിടെയാണ്. കല്ല് പാകിയ നടപ്പാതകൾ ആണ്. ഇരു വശത്തും ധാരാളം കടകളും ഭക്ഷണ ശാലകളും ഉണ്ട്. വഴിയരികിലെ കടയിൽ നിന്നും ഒരു പലഹാരം ഞാൻ വാങ്ങി. ചപ്പാത്തി പോലെയുള്ള ഒരു സാധനം. അതിൽ ഇറച്ചി ചേർത്തതാണ്. അതിലേക്കു ചുവന്ന നിറമുള്ള ഒരു പൊടിയും ഇട്ടാണ് കഴിക്കാൻ തന്നത്. 2 മനാത്ത് ആണ് വില. ഏകദേശം 100 രൂപ. കഴിച്ചുനോക്കി. കുഴപ്പമില്ല, രുചികരമാണ്. നടന്നു നടന്നു ഒരു വലിയ ഗോപുരത്തിന്റെ അടുത്ത് എത്തി. ഗോപുരം എന്ന് പറഞ്ഞാൽ ഇത് വളരെ വലുതാണ്. ഏഷ്യ യൂറോപ്പ് വ്യാപാരം പഴയ കാലങ്ങളിൽ നടന്നുകൊണ്ടിരുന്നപ്പോൾ കച്ചവടക്കാർ വന്നു താമസിച്ചിരുന്ന സ്ഥലങ്ങൾ ആണിവ. അതിന്റെ ഭൂഗർഭ അറകളിൽ അവരുടെ സാധനങ്ങൾ സൂക്ഷിക്കുകയും മുകളിലത്തെ നിലകളിൽ താമസിക്കുകയും ചെയ്യുമായിരുന്നു. ഈ ഗോപുരത്തിന്റെ ഉള്ളിൽ കോണിപ്പടികൾ ഇല്ല. കയറുപയോഗിച്ചാണ് അതിൽ കയറുകയും ഇറങ്ങുകയും ചെയ്തു കൊണ്ടിരുന്നത്. മുകളിലെത്തിയാൽ ആ കയർ വലിച്ചു മുകളിൽ സൂക്ഷിക്കും. ശത്രുക്കൾ അവിടേക്കു  കയറാതിരിക്കാനാണ് അങ്ങനെ ചെയ്തു കൊണ്ടിരുന്നത്.

ഈ പഴയ നഗരത്തിന്റെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ ഉച്ച ഭക്ഷണം കഴിക്കാൻ ഒരു ലോക്കൽ റസ്റ്റോറന്റിൽ കയറി. ചിക്കെന്റെ വിവിധ വിഭവങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഒന്നിനും ഏരിവില്ലായിരുന്നു എന്നുള്ളതാണ് പ്രത്യേകത.

നഗരത്തിലെ ഒരു വലിയ പാർക്കിലേക്കാണ് ഞങ്ങൾ തുടർന്ന് പോയത് . ഇവിടെ ഇന്ന് സ്പോർട്സ് ഡേ ആയതിനാൽ വിവിധ സ്കൂളുകളിലെ കുട്ടികൾ ഇവിടെ വന്നു അവരുടെ കായിക കഴിവുകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഇവിടെ ഞാൻ പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യം, അംഗപരിമിതരായ കുട്ടികളെ ഇവിടെ വീൽച്ചെയറിൽ കൊണ്ടുവന്നു ഈ കായികപരിപാടികളിൽ പങ്കെടുപ്പിക്കുന്നതാണ്. അവരെ മാറ്റി നിർത്താതെ   ഇതിലൊക്കെ പങ്കെടുപ്പിക്കുന്നത് വലിയ കാര്യമായാണ് എനിക്ക് തോന്നിയത്. തുടർന്ന്  അൽപ വിശ്രമത്തിനായി ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി.







വൈകുന്നേരം 5.30 നു ഞങ്ങൾ ബാകുവിലെ പ്രശസ്തമായ നിസാമി മാർക്കറ്റിലേക്ക് പോയി. രാത്രിയിലാണ് ഈ സ്ട്രീറ്റ് സജീവമാകുന്നത്. തെരുവിൻറെ ചരിത്രം നോക്കിയാൽ 1864-ലെ ബാക്കുവിൻറെ ടൗൺ പ്ലാനിംഗ് പ്രോജക്റ്റിലേക്ക് തിരികെയെത്താൻ കഴിയും. ഈ തെരുവ് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് നഗരത്തിൻറെ ഡൌൺ ടൗണിലൂടെ കടന്നുപോകുന്നു. ഇത് നഗരത്തിൻറെ പർവതപ്രദേശമായ അബ്ദുല്ല ഷെയ്ഗ് സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച് സാബിത് ഒറുജോവ് സ്ട്രീറ്റിലെ "ബ്ലാക്ക് സിറ്റി" യിലെ ഷാ ഇസ്മായിൽ ഖതായുടെ സ്മാരകത്തിന് സമീപം റെയിൽറോഡ് ബെഡിൽ അവസാനിക്കുന്നു, . തെരുവിൻറെ ആകെ നീളം 3,538 മീറ്ററാണ്.

ഫൗണ്ടൻസ് സ്ക്വയറിൽ ആരംഭിച്ച് റാഷിദ് ബെഹ്ബുഡോവ് സ്ട്രീറ്റിൽ അവസാനിക്കുന്ന ട്രാഫിക് ഫ്രീ സെഗ്മെൻറ്, ടോർഗോവയ (റഷ്യൻ ഭാഷയിൽ "വ്യാപാരി തെരുവ്") എന്നാണ് പൊതുവെ അറിയപ്പെടുന്നത്.






ബാങ്കുകൾ മുതൽ ഫാഷൻ സ്റ്റോറുകൾ വരെ വിവിധ ഔട്ട്‌ലെറ്റുകൾ ഉള്ള നിസാമി സ്ട്രീറ്റ് ലോകത്തിലെ ഏറ്റവും ചെലവേറിയ തെരുവുകളിൽ ഒന്നാണ്. ജർമ്മനി, നോർവേ, നെതർലാൻഡ്‌സ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളുടെ എംബസികളും  അസർബൈജാനിലേക്കുള്ള യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിന്റെ ഓഫീസും ഈ സ്ട്രീറ്റിലാണ്. സാഹിൽ (റെഡ് ലൈൻ, നിസാമി സ്ട്രീറ്റിൻ്റെ തെക്ക്), മെയ് 28 (തെരുവിനു വടക്ക് ചുവപ്പ്, പച്ച ലൈനുകൾ) എന്നിവയാണ് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനുകൾ. എല്ലാ ബ്രാൻഡ് കടകളും ഇവിടെയുണ്ട്. കൂടാതെ ലോക്കൽ ആളുകൾ പലവിധ പ്രലോഭനങ്ങളുമായും നമ്മളെ സമീപിക്കും. എല്ലാ രാജ്യത്തെയുമെന്നപോലെ ഇവിടെയും അതൊക്കെ പതിവ് കാഴ്ചകളാണ്. വിവിധ ഭക്ഷണ ശാലകൾ നിറഞ്ഞ സ്ട്രീറ്റ് ആണ് ഇത്. ഒരു ചായ കുടിക്കാൻ വേണ്ടി ഞങ്ങൾ ഒരു പാകിസ്താനി റെസ്റ്റോറന്റ്  കണ്ടുപിടിച്ചു നല്ല ചായ കുടിച്ചു. തെരുവിൽ ഒരു പ്രായമുള്ള കലാകാരൻ വിവിധ വാദ്യോപകരണങ്ങൾ തന്റെ ശരീരത്തു ഘടിപ്പിച്ചു ഒരേ സമയം അവയൊക്കെ പ്രവർത്തിപ്പിച്ചു സംഗീതം ആലപിക്കുന്നത് കണ്ടു. കാഴ്ചക്കാർ അദ്ദേഹത്തിന് പണം നല്കുന്നുണ്ടായിരുന്നു.  9 മണി വരെ അവിടെ ചിലവഴിച്ചശേഷം ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി.

Wednesday, August 28, 2024

അസർബൈജാൻ യാത്ര - ബാക്കു

പഴയ USSR ഇൽ  ഉൾപ്പെട്ടിരുന്ന അസിർബൈജാനിലേക്കാണ് എന്റെ ഈ പ്രാവശ്യത്തെ യാത്ര. എല്ലാ പ്രാവശ്യത്തെയും പോലെ ഈ പ്രാവശ്യവും ഒരു ഗ്രൂപ്പ് ടൂർ ആണ്. ട്രാവെല്ലിങ് പാക്കേജ് ആണ്. അതുകൊണ്ടു നമുക്ക് അധികം ബുദ്ധിമുട്ടില്ല, മാത്രമല്ല സമയവും ലാഭിക്കാം. പിന്നെ അവർ ചാർട്ട്  ചെയ്തിരിക്കുന്ന രീതിയിൽ പോകണം എന്നെ ഉള്ളൂ. നമ്മുടെ ഇഷ്ടത്തിന് ടൈം സ്പെന്റ്‌ ചെയ്യാൻ അവസരം കിട്ടില്ല.



രാത്രി 12 മണിക്ക് ഞാൻ നെടുമ്പാശേരി എയർപോർട്ടിൽ എത്തി. വെളുപ്പിന് 3.55 നുള്ള എയർ അറേബ്യ ഫ്ലൈറ്റിൽ ഷാർജയിലേക്ക്. അവിടെ നിന്ന് അസർബെയ്ജാൻ തലസ്ഥാനമായ ബാക്കുവിലേക്കു .


ബാക്കുവിലെ ഹൈദർ എലിയേവ് ഇന്റർനാഷണൽ എയർപോർട്ടിൽ ഞങ്ങളെ കാത്തു  ലോക്കൽ ഗൈഡ് ഉണ്ടായിരുന്നു. ഞങ്ങൾക്കുവേണ്ടി തയ്യാറാക്കിയിരുന്നു ബസിൽ ഹോട്ടലിലേക്ക് യാത്ര തിരിച്ചു. ചെക്ക് ഇൻ ടൈം ഉച്ചക്ക് ആയിരുന്നത് കൊണ്ട് ആദ്യം ലഞ്ച് കഴിക്കാൻ ഒരു ടർക്കിഷ് ഹോട്ടലിൽ കയറി. ഇവിടെയാണ് ഇന്നത്തെ ലഞ്ച് ക്രമീകരിച്ചിരിക്കുന്നത്. പ്രതീക്ഷിച്ച നിലവാരം ഉള്ള ഫുഡ് അല്ലായിരുന്നു. എന്തോ ഒരു സൂപ്പ്, ബ്രഡ്, കുറച്ചു റൈസ് ഇതൊക്കെ ആയിരുന്നു ലഞ്ച്. ഇവിടെ മിക്ക പേർക്കും ഇംഗ്ലീഷ് അറിയില്ല എന്നുള്ളത് ഒരു ബുദ്ധിമുട്ടാണ്. വാട്ടർ എന്ന് ചോദിച്ചിട്ടു പോലും ഹോട്ടൽ ജീവനക്കാർക്ക് മനസിലായില്ല. ഭക്ഷണ ശേഷം ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു. ഞങ്ങളുടെ ഗൈഡ് എൽനാര എല്ലാ വിവരങ്ങളും ഞങ്ങൾക്ക് വിശദമായി പറഞ്ഞു തന്നു കൊണ്ടിരുന്നു. ഞങ്ങൾ എത്തിയിരിക്കുന്നത് സെപ്തംബര് 27 ആണ് . ഇന്ന് ഇവിടുത്തെ രക്തസാക്ഷികളുടെ ഓര്മ ദിനം ആണ്. അസർബൈജാൻ - അർമേനിയ യുദ്ധത്തിൽ കൊല്ലപ്പെട്ട 2000 പേരുടെ ഓര്മക്കാണ് ഈ ദിവസം ആചരിക്കുന്നത്. ഉച്ചക്ക് 12 മണിക്ക് എല്ലാവാഹനങ്ങളും ഒരു മിനിറ്റ് നിർത്തി ഇത് ആചരിക്കുന്നു. ഞങ്ങളുടെ വാഹനവും ഒരു മിനിറ്റ് നിർത്തിയിട്ടു. ഇവിടുത്തെ കെട്ടിടങ്ങൾ എല്ലാം യൂറോപ്യൻ ശൈലിയിലുള്ളതാണ്. താമസിയാതെ ഞങ്ങൾക്കുവേണ്ടി റൂമുകൾ ബുക്ക് ചെയ്തിരുന്ന അറ്റ്ലസ് ഹോട്ടലിൽ എത്തി.




അൽപ സമയത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ നഗരം കാണാനിറങ്ങി. നഗരമധ്യത്തിലൂടെ ഞങ്ങളുടെ ബസ് ഓടിക്കൊണ്ടിരുന്നു. ഗൈഡ് എൽനാരോ രാജ്യത്തിൻറെ ചരിത്രത്തെയും സംഭവങ്ങളെയും കുറിച്ച് വിവരിച്ചുകൊണ്ടിരുന്നു.  അസർബൈജാൻ, ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് അസർബൈജാൻ, കിഴക്കൻ യൂറോപ്പിൻ്റെയും പശ്ചിമേഷ്യയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഭൂഖണ്ഡാന്തര രാജ്യമാണ്. തെക്കൻ കോക്കസസ് മേഖലയുടെ ഭാഗമാണ് ഇത്, കിഴക്ക് കാസ്പിയൻ കടൽ, വടക്ക് റഷ്യയുടെ റിപ്പബ്ലിക് ഓഫ് ഡാഗെസ്താൻ, വടക്ക് പടിഞ്ഞാറ് ജോർജിയ, പടിഞ്ഞാറ് അർമേനിയ, തുർക്കി, തെക്ക് ഇറാൻ എന്നിവയാൽ അതിർത്തി പങ്കിടുന്നു. തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ബാക്കു.



ഇപ്പോൾ അസർബൈജാൻ എന്നറിയപ്പെടുന്ന പ്രദേശം ആദ്യം കൊക്കേഷ്യൻ അൽബേനിയയും പിന്നീട് വിവിധ പേർഷ്യൻ സാമ്രാജ്യങ്ങളും ഭരിച്ചു. പത്തൊൻപതാം നൂറ്റാണ്ട് വരെ, അത് ഖജർ ഇറാന്റെ  ഭാഗമായി തുടർന്നു, എന്നാൽ 1804-1813, 1826-1828 കാലഘട്ടങ്ങളിലെ റുസ്സോ-പേർഷ്യൻ യുദ്ധങ്ങൾ ഖജർ സാമ്രാജ്യത്തെ അതിന്റെ  കൊക്കേഷ്യൻ പ്രദേശങ്ങൾ റഷ്യൻ സാമ്രാജ്യത്തിന് വിട്ടുകൊടുക്കാൻ നിർബന്ധിതരായി; 1813-ലെ ഗുലിസ്ഥാൻ്റെയും 1828-ലെ തുർക്ക്മെൻചെയുടെയും ഉടമ്പടികൾ റഷ്യയും ഇറാനും തമ്മിലുള്ള അതിർത്തി നിർവചിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ റഷ്യ കീഴടക്കുന്നതുവരെ അറസിൻ്റെ വടക്കുള്ള പ്രദേശം ഇറാൻ്റെ ഭാഗമായിരുന്നു, അവിടെ അത് കോക്കസസ് വൈസ്രോയൽറ്റിയുടെ ഭാഗമായി ഭരിച്ചു.

19-ആം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ, അസർബൈജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്, റഷ്യൻ സാമ്രാജ്യം തകർന്ന് ഒരു വർഷത്തിനുശേഷം, 1918-ൽ ട്രാൻസ്കാക്കേഷ്യൻ ഡെമോക്രാറ്റിക് ഫെഡറേറ്റീവ് റിപ്പബ്ലിക്കിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ആദ്യത്തെ മതേതര ജനാധിപത്യ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായി മാറുകയും ചെയ്തപ്പോൾ ഒരു അസർബൈജാനി ദേശീയ സ്വത്വം ഉയർന്നുവന്നു. 1920-ൽ, രാജ്യം കീഴടക്കുകയും സോവിയറ്റ് യൂണിയനിൽ അസർബൈജാൻ എസ്എസ്ആർ എന്ന പേരിൽ ഉൾപ്പെടുത്തുകയും ചെയ്തു. ആധുനിക റിപ്പബ്ലിക് ഓഫ് അസർബൈജാൻ 1991 ഓഗസ്റ്റ് 30-ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, അതേ വർഷം സോവിയറ്റ് യൂണിയൻ പിരിച്ചുവിടപ്പെടുന്നതിന് തൊട്ടുമുമ്പ്. 1991 സെപ്തംബറിൽ, നാഗോർണോ-കറാബാഖ് മേഖലയിലെ വംശീയ അർമേനിയൻ ഭൂരിപക്ഷം സ്വയം പ്രഖ്യാപിത റിപ്പബ്ലിക് ഓഫ് ആർട്സാഖ് രൂപീകരിച്ചു, ഇത് 1994 ലെ ഒന്നാം നഗോർണോ-കറാബഖ് യുദ്ധത്തിൻ്റെ അവസാനത്തോടെ യഥാർത്ഥത്തിൽ സ്വതന്ത്രമായിത്തീർന്നു, എന്നിരുന്നാലും പ്രദേശവും ചുറ്റുമുള്ള ഏഴ് പ്രദേശങ്ങളും. ജില്ലകൾ അസർബൈജാൻ്റെ ഭാഗമായി അന്തർദേശീയമായി അംഗീകരിക്കപ്പെട്ടു. 2020-ലെ രണ്ടാം നാഗോർണോ-കറാബാഖ് യുദ്ധത്തെത്തുടർന്ന്, നാഗോർണോ-കറാബാഖിൻ്റെ ഏഴ് ജില്ലകളും ഭാഗങ്ങളും അസർബൈജാനി നിയന്ത്രണത്തിലേക്ക് തിരിച്ചുപോയി. 2023-ലെ ഒരു അസർബൈജാനി ആക്രമണം റിപ്പബ്ലിക് ഓഫ് ആർട്സാഖ് അവസാനിപ്പിക്കുകയും നാഗോർണോ-കറാബാക്ക് അർമേനിയക്കാരുടെ പലായനത്തിൽ കലാശിക്കുകയും ചെയ്തു.ഞങ്ങൾ ആദ്യം എത്തിയത് അസർബൈജാന്റെ ലാൻഡ്മാർക് ആയ ഫ്ലയെർ ബില്ഡിങ്ങിന്റെ മുൻപിലാണ്. ആ വമ്പന് നിർമിതിയുടെ മുൻപിൽ കുറെ നേരം ചിലവഴിച്ചു. ഈ ബിൽഡിങ്ങിനു മുൻപിൽ ഒരു മോസ്ക് ആണ്. നമ്മുടെ നാട്ടിൽ കാണുന്ന മുഗൾ രീതിയിൽ നിന്നും വ്യത്യസ്തമായി ഒരു സിനഗോഗിന്റെ മാതൃകയിൽ ആണ് നിർമ്മാണം. ഇവിടെ 90% മുസ്ലിങ്ങൾ ആണെങ്കിലും ഇതൊരു മതേതര രാജ്യമാണ്. മതപരമായ വിലക്കുകൾ ഇവിടെ ഇല്ല. ആധുനിക രീതിയിലുള്ള വസ്ത്ര ധാരണമാണ് എല്ലാവരും. നിങ്ങള്ക്ക് ഇഷ്ടമുണ്ടെങ്കിൽ മതം പിന്തുടരാം അത്ര മാത്രം.





ആ മോസ്ക്കിനു എതിർ വശത്തായി ഒരു രക്തസാക്ഷി മണ്ഡപം ഉണ്ട്. ഇന്ത്യ-പാകിസ്ഥാൻ യുദ്ധം പോലെ, അസർബൈജാനും അര്മേനിയയും ഒരു പ്രദേശത്തിന് വേണ്ടി നാളുകളായി യുദ്ധം ചെയ്യുന്നു. അങ്ങനെയുള്ള ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ട 2000 പേരുടെ ഓര്മക്കാണ് ഈ രക്തസാക്ഷി മണ്ഡപം നിർമിച്ചിരിക്കുന്നത്. അതിനോട് അനുബന്ധിച്ചു മരിച്ചവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത കല്ലുകൾ പതിച്ചിട്ടുണ്ട്. ഈ കൊല്ലപ്പെട്ടവരെല്ലാം പട്ടാളക്കാരല്ല, സാധാരണ പൗരന്മാരാണ്. അവരുടെ ഓര്മയ്ക്കാണ് സെപ്തംബര് 27 നാഷണൽ മെമ്മോറിയൽ ഡേ ആയി ആചരിക്കുന്നത്. ഇതിനു മുകളിലുള്ള സ്തംഭത്തിനു അടുത്ത് നിന്നാൽ കാസ്പിയൻ കടലും ബാക്കു നഗരത്തിന്റെ മനോഹര കാഴ്ചയും കാണാം. 





രാത്രിയിൽ ദീപാലംകൃതമായ ഈ നഗര കാഴ്ച വളരെ മനോഹരമാണ്. പതിയെ ഞങ്ങൾ പടവുകളിറങ്ങി താഴെയെത്തി. ബസ് അവിടെ കാത്തു  കിടപ്പുണ്ടായിരുന്നു. തുടർന്ന് ഭക്ഷണം കഴിക്കാനായി ഒരു ഇന്ത്യൻ റെസ്റ്റോറന്റിലേക്കു നീങ്ങി. രുചികരമായ ഭക്ഷണം ലഭിച്ചു. ഉച്ചക്ക് ശരിക്കു ഫുഡ് കഴിക്കാൻ പറ്റാത്തതിനാൽ എല്ലാവരും സമൃദ്ധമായി കഴിച്ചു. തുടർന്ന് ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി. ചിലരൊക്കെ നൈറ്റ് ലൈഫ് ആസ്വദിക്കാൻ നഗര തിരക്കിലേക്കും. (തുടരും)

 


അസർബെയ്ജാൻ യാത്ര - ബാക്കു നഗരകാഴ്ചകൾ

  ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ബാക്കു നഗരകാഴ്ചകളിലേക്കാണ്. ഓൾഡ് സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. പഴയകാല രീതിയിൽ കല്ലും ചെളിയും ഉപയോഗിച്ചുള...