Tuesday, April 26, 2011
പൂമൊട്ട്
വളരെ ആഗ്രഹത്തോടെ ഞാന്‍ എന്റെ പൂന്തോട്ടത്തില്‍ ഒരു ചെടി നട്ടു.
ദിവസവും വെള്ളവും വളവും നല്‍കി.
ഓരോ ദിവസവും അതിന്റെ വളര്‍ച്ച ഞാന്‍ നോക്കികൊണ്ടിരുന്നു.
കളകള്‍ എല്ലാം പറിച്ചു, നല്ല തണല്‍ നല്‍കി.
ദിവസവും വളരുന്ന പുതിയ ചില്ലകളും ഇലകളും എന്നില്‍ സന്തോഷമുണ്ടാക്കി,
അതില്‍ മൊട്ടും പൂവുമുണ്ടാകുന്ന ദിവസത്തിനായി ഞാന്‍ കാത്തിരുന്നു..
ഒരു ദിവസം.... എന്റെ പ്രതീക്ഷകള്‍ക്കനുസരിച്ചു ഒരു കുഞ്ഞു മൊട്ടു വിരിഞ്ഞു
എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു....
ആ മൊട്ടു വിടരുന്നതിനായി ഞാന്‍ പിന്നെയും കാത്തിരുന്നു...
എന്നാല്‍ അടുത്ത ദിവസം..........
എന്റെ പ്രതീക്ഷകളെ കെടുതിക്കൊണ്ടുള്ള ക്ഴ്ചയാണ് ഞാന്‍ കണ്ടത്.
ഒരു പുഴു എന്റെ പൂമൊട്ടിനെ കുത്തിക്കളഞ്ഞു....
അത് വാടിപ്പോയി..
എന്റെ പ്രതീക്ഷകളുമായി ഞാന്‍..... പിന്നെയും കാത്തിരിക്കുന്നു...
പുതിയ ഒരു പൂമൊട്ടിന്റെ പിറവിക്കായി....
ജീവിതയാത്ര
മനസാകെ ഒരു മരവിപ്പ്..
എന്താണെന്നറിയില്ല...
നാട്ടില്‍ നിന്നകന്നതോ...
നാട്ടുകാരില്‍ നിന്നകന്നതോ...
ശൂന്യത മാത്രം മുന്‍പില്‍.
ലക്ഷ്യത്തിലെത്തുമോ എന്നറിയില്ല...
യാത്ര തുടര്‍ന്നേ പറ്റൂ..
ജീവിതമാണിത്...
മനുഷ്യ ജീവിതം..
ഒത്തിരി കടമകളും...
കടപ്പാടുകളും നിറഞ്ഞ ജീവിതം
എന്നാണൊരു വിശ്രമം..?
അല്ലെങ്കില്‍ എന്ത് വിശ്രമം?
തുടരാം യാത്ര...
തീരുന്നത് വരെ
അല്ലെങ്കില്‍ ....??
തീര്‍ക്കുന്നത് വരെ.....
എന്താണെന്നറിയില്ല...
നാട്ടില്‍ നിന്നകന്നതോ...
നാട്ടുകാരില്‍ നിന്നകന്നതോ...
ശൂന്യത മാത്രം മുന്‍പില്‍.
ലക്ഷ്യത്തിലെത്തുമോ എന്നറിയില്ല...
യാത്ര തുടര്‍ന്നേ പറ്റൂ..
ജീവിതമാണിത്...
മനുഷ്യ ജീവിതം..
ഒത്തിരി കടമകളും...
കടപ്പാടുകളും നിറഞ്ഞ ജീവിതം
എന്നാണൊരു വിശ്രമം..?
അല്ലെങ്കില്‍ എന്ത് വിശ്രമം?
തുടരാം യാത്ര...
തീരുന്നത് വരെ
അല്ലെങ്കില്‍ ....??
തീര്‍ക്കുന്നത് വരെ.....
Subscribe to:
Posts (Atom)
അസർബെയ്ജാൻ യാത്ര - ബാക്കു നഗരകാഴ്ചകൾ
ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ബാക്കു നഗരകാഴ്ചകളിലേക്കാണ്. ഓൾഡ് സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. പഴയകാല രീതിയിൽ കല്ലും ചെളിയും ഉപയോഗിച്ചുള...

-
സ്വിറ്റ്സര്‍ലന്‍ഡ് - ഭൂമിയിലെ സ്വര്‍ഗ്ഗം (ഭാഗം 1) വളരെ നാളത്തെ ആഗ്രഹമായിരുന്നു യൂറോപ്പ് സന്ദര്‍ശിക്കുക എന്നുള്ളത്. അതിന് പറ്റിയെ 8 ദിവ...
-
ഇന്നത്തെ ഞങ്ങളുടെ ആദ്യ യാത്ര ബാക്കു നഗരകാഴ്ചകളിലേക്കാണ്. ഓൾഡ് സിറ്റിയിലേക്കായിരുന്നു ആദ്യ യാത്ര. പഴയകാല രീതിയിൽ കല്ലും ചെളിയും ഉപയോഗിച്ചുള...
-
ഉയിര്‍പ്പ് തിരുനാള്‍ രക്ഷകനായ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് തിരുനാളിന്റെ വേറൊരു പേരാണ് ഈസ്റ്റര്‍ ഞായര്‍ ഘോഷം. ഈസ്റ്റര്‍ ' എന്ന വാക്ക് e...