Wednesday, April 27, 2022

കശ്മീർ ഡയറി -3

 


സോനാമാർഗ് & സീറോ പോയിന്റ്

മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു. സോനാമാര്ഗിലേക്കു ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്നും 70  കിലോമീറ്റര് ഉണ്ട്. അവിടെ നിന്ന് ജീപ്പിൽ വേണം 35 കിലോമീറ്റര് അകലെയുള്ള സീറോ പോന്റിലേക്കു പോകാൻ. ലേയിലേക്കുള്ള ഹൈവേ - 1 ആണ് റൂട്ട്. മലമടക്കുകൾ താണ്ടി വളഞ്ഞും പുളഞ്ഞുമുള്ള റോഡാണ്  ഇത്. തീരെ വീതിയില്ല. പലയിടത്തും മണ്ണിടിച്ചിലും പാറയിടിച്ചിലും ഉണ്ടാകും. കൂടാതെ മഞ്ഞും വെള്ളവും. തികച്ചും ദുർഘടമായ പാത. ഒരു വാഹനം മാത്രം പോകാൻ വീതിയുള്ള റോഡിലൂടെ ജീപ്പുകാർ ഓവർ ടേക്ക് ചെയ്തു  പോകുമ്പോൾ ശരിക്കും ഉള്ളിൽ ഭയമുണ്ടാകും. ഒരു വാസം അഗാധമായ കൊക്ക. മറുവശം കൂറ്റൻ മലമടക്കുകൾ. ശരിക്കും ഒരു സാഹസിക യാത്രയാണ് വഴി  നടത്തുന്നത്. കൂടാതെ ജീപ്പ് ഡ്രൈവര്മാരുടെ ഓവർ സ്പീഡും. നമ്മൾ പറയുന്നതൊന്നും അവർ അംഗീകരിക്കില്ല. അവരുടെ ഇഷ്ടത്തിനാണ് വാഹനം ഓടിക്കുന്നത്.



 മഞ്ഞുമലകള്അതിരിടുന്ന ജമ്മുകശ്മീരിലെ മനോഹരമായ ഹില്സ്റ്റേഷനാണ് സോനാമാര്ഗ്. പ്രശസ്തമായ സോജിലാപാസിലേക്കുള്ള വഴിമധ്യേയാണ് സോനാമാര്ഗ് നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്നിന്ന് 2740 മീറ്റര്ഉയരത്തില്സ്ഥിതി ചെയ്യുന്ന സോനാമാര്ഗ് എന്ന പേരിന് അര്ഥം സ്വര് പുല്ത്തകിടിയെന്നാണ്. വസന്തകാലത്ത് പ്രദേശത്ത് ഉടനീളം സ്വര്ണനിറത്തോട് സമാനമായ പൂക്കളുള്ള ചെടികള്പൂത്തുനില്ക്കും. സൂര്യരശ്മി പതിക്കുമ്പോള്സ്വര് നിറത്തില്തിളങ്ങുന്ന മഞ്ഞണിഞ്ഞ കൊടുമുടികളും ഇവിടെ കാണാം. സോനാമാര്ഗ് എന്ന പേരിന് പിന്നില്ഇതെല്ലാമാണ് കാരണമെന്നാണ് ഇവിടത്തുകാര്പറയുന്നത്. സാഹസിക കായിക വിനോദങ്ങളായ ട്രെക്കിംഗിലും ഹൈക്കിംഗിലുമെല്ലാം തല്പ്പരരായ നിരവധി സഞ്ചാരികളാണ് ഇവിടെയത്തൊറ്. തടാകങ്ങളും ചുരങ്ങളും പര്വത നിരകളുമടക്കം ഹിമാലയന്മലനിരകളുടെ മനോഹര ദൃശ്യങ്ങള്ഇടകലര്ന്ന സോണാമാര്ഗില്നിന്നാണ് സുപ്രധാന ട്രക്കിംഗ് റൂട്ടുകളെല്ലാം ആരംഭിക്കുന്നത്. അമര്നാഥിലേക്കുള്ള തീര്ഥാടകര്തമ്പടിക്കുന്നതും ഇവിടെയാണ്. ഗദ്സര്‍, കൃഷ്നസാര്‍, സത്സര്‍,ഗംഗാബാല്എന്നിവയാണ് സഞ്ചാരികള്ക്ക് പ്രിയങ്കരമായ സോനാമാര്ഗിലെ തടാകങ്ങള്‍. സോനാമാര്ഗില്നിന്ന് 15 കിലോമീറ്റര്അകലെയുള്ള ഗദ്സര്തടാകത്തിന്െറ അഴകിന് മഞ്ഞ് മേലാപ്പണിഞ്ഞ ഗിരിശൃംഖങ്ങളും ആല്പ്പൈന്പൂക്കളും മാറ്റുകൂട്ടുന്നു. ഗദ്സറിന് വിളിപ്പാടകലെയുള്ള സത്സാര്‍,ബാല്ട്ടന്തടാകങ്ങള്മഞ്ഞുകാലത്ത് തണുത്തുറയുന്ന സമയത്ത് സഞ്ചാരികള്ഒഴുകിയത്തൊറുണ്ട്. സമുദ്ര നിരപ്പില്നിന്ന് 3801 മീറ്റര്ഉയരത്തിലുള്ള കൃഷ്ണസാര്തടാകം ട്രൗട്ട് ഇനത്തില്പെട്ട മല്സ്യങ്ങള്ധാരാളമുള്ള സ്ഥലമാണ്. അതുകൊണ്ട് തന്നെ ഇവിടെയത്തെുന്ന സഞ്ചാരികളുടെ പ്രിയ വിനോദവും ഫിഷിംഗ് ആണ്നിചിനായി ചുരം വഴി മാത്രമേ ഇവിടെയത്തൊന്കഴിയൂസോനാമാര്ഗില്നിന്ന് മലകയറിയാല്മാത്രം എത്താന്കഴിയുന്നതാണ് സത്സാര്തടാകംസമുദ്രനിരപ്പില്നിന്ന് 3600 മീറ്റര്ഉയരത്തില്സ്ഥിതി ചെയ്യുന്ന തടാക കരയിലും ഉയരമുള്ള വൃക്ഷങ്ങളും ആല്പൈന്പുഷ്പങ്ങളും ധാരാളമുണ്ട്.   തടാകങ്ങള്ക്കൊപ്പം ഗ്ളേസിയറുകള്അഥവാ ഹിമപരപ്പുകളും കാണാന്നിരവധി പേര്എത്താറുണ്ട്. പ്രശസ്തമായ സോനാമാര്ഗ് ഗ്ളേസിയറിലേക്കുള്ള വഴിമധ്യേ സ്ഥിതി ചെയ്യുന്ന ഇവിടെ സഞ്ചാരികള്തമ്പടിക്കാറുമുണ്ട്ഫിര്ബിച്ച്, പൈന്മരങ്ങള്അടങ്ങിയ ഇടതൂര്ന്ന വനപ്രദേശം ക്യാമ്പിംഗ് പ്രിയര്ക്ക് ഇഷ്ട പശ്ചാത്തലമൊരുക്കുന്നു. വര്ഷം തോറും മഞ്ഞുമൂടി കിടക്കുന്നതാണ് ഗ്ളേസിയര്‍. പര്വതനിരകളില്നിന്ന് ഉല്ഭവിക്കുന്ന നദി താഴ്വരയിലേക്ക് പതിക്കുന്ന നീലാഗ്രദ് ആണ് സോനാമാര്ഗിലെ മറ്റൊരു മനോഹര കാഴ്ച. നദി പിന്നീട് ഇന്്റസ് നദിയുമായി കൂടിച്ചേരുന്നു. ചുവന്ന നിറത്തില്പതഞ്ഞൊഴുകുന്ന നദിയിലെ വെള്ളത്തിന് രോഗങ്ങള്‍  ശമിപ്പിക്കാന്കഴിവുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ട്രെക്കിംഗിനായി പോകുന്നവര്ബേസ് ക്യാമ്പായി ഉപയോഗിക്കുന്ന സത്സരന്ചുരമാണ് മറെറാരു കാഴ്ചസത്സരന്ഗലി പാസ് എന്നും അറിയപ്പെടുന്ന ഇവിടം ജൂണ്മുതല്ഒക്ടോബര്വരെ മാസങ്ങളില്മാത്രമേ സന്ദര്ശിക്കാന്കഴിയൂ. സോജിലാ, നിച്ചിനായി, കൃഷ്നസാര്ചുരങ്ങളും ബാള്ട്ടാല്‍, വിഷ്നസാര്തടാകങ്ങളുമാണ് മറ്റു കാണേണ്ട സ്ഥലങ്ങള്‍.



സോനാമാർഗിൽനിന്നും സീറോ പോയിന്റിലേക്കു പോകാൻ ഒരാൾക്ക് ആയിരം രൂപയാണ് ജീപ്പുകാർ വാങ്ങുന്നത്. യഥാർത്ഥത്തിൽ 400 രൂപ മാത്രമേ ഉള്ളൂ കൂലി. പോലീസ് പിടിച്ചാൽ നമുക്ക് 600 രൂപ മടക്കി കിട്ടും. ഞങ്ങളുടെ വാഹനം സോനാമാർഗ് വരെയേ പോകൂ. അവിടെനിന്നും ഉണഷൻ വക ജീപ്പിൽ വേണം പോകാൻ. നമ്മൾ സോനാമാര്ഗില് എത്തുമ്പോൾ തന്നെ കുതിരസവാരിക്കാരും ജീപ്പുകാരും നമ്മളെ പൊതിയും. കുതിരപ്പുറത്തുകയറി സോനാമാര്ഗിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകുന്നതിന് 4000  രൂപ വരെ അവർ കൂലി വാങ്ങുന്നുണ്ട്. ഞങ്ങൾക്ക് സീറോ പോയിന്റിലേക്കാണ് പോകേണ്ടത്. അതുകാരണം ജീപ്പുകാരെ ആശ്രയിക്കണം. എത്ര അവിലപേശിയാലും 1000 രൂപയിൽ താഴില്ല. ഒരു വാഹനത്തിൽ എട്ടുപേരെയാണ് കൊണ്ടുപോകുന്നത്. 35 കിലോമീറ്റര് പോകുന്നതിനു 8000 രൂപ! അതോടൊപ്പം മഞ്ഞിലിറങ്ങാൻ വേണ്ടി ജാക്കറ്റും ഷൂവും വാടകക്ക് കിട്ടും 350 രൂപ അതിനു കൊടുക്കണം. വേണമെങ്കിൽ അത് വാങ്ങിയാൽ മതി. നമ്മൾ വേണ്ട എന്ന് പറഞ്ഞാലും അവർ നിർബന്ധിച്ചു വാങ്ങിപ്പിക്കും. ഇവരെല്ലാം ചേർന്ന ഒരു മാഫിയ ആണ് അവിടെ പ്രവർത്തിക്കുന്നത്.സീസണിൽ നന്നായി കാശ് ഉണ്ടാക്കി ബാക്കിയുള്ള സമയം സുഖമായി കഴിയുക എന്നുള്ളതാണ് അവരുടെ രീതി.


ഞങ്ങൾ 4  ജീപ്പുകളിലായി യാത്ര തിരിച്ചു. എനിക്ക് കിട്ടിയ ജീപ്പിൽ ഡൽഹിയിൽ നിന്നുള്ള രണ്ടു കുടുംബങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ജീപ്പ് മലകയറിത്തുടങ്ങി. അമർനാഥ് തീർത്ഥാടകരുടെ ഫസ്റ്റ് ബേസ് ക്യാമ്പ് കഴിഞ്ഞു ഞങ്ങൾ മുന്നോട്ടു നീങ്ങി. ഒരു വശം  മനോഹരമായി മഞ്ഞണിഞ്ഞ പർവ്വതനിരകൾ.  ഇടക്ക് പച്ചപ്പ്നിറഞ്ഞ താഴ്വരകൾ. കാമറ എങ്ങോട്ടു തിരിച്ചാലും മനോഹരമായ കാഴ്ചകൾ. റോഡിന്റെ വശങ്ങളൊന്നും കെട്ടി ഉറപ്പിച്ചിട്ടുള്ളതല്ല. ലേയിലേക്കു പോകുന്ന ട്രെക്കുകൾ എല്ലാം വഴിയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡ്. ഇടയ്ക്കിടെ വെള്ളമൊഴുകുന്നുണ്ട് റോഡിലൂടെ. മിക്കപ്പോഴും വാഹനങ്ങൾ ബ്ലോക്ക് ആയി റോഡിൽ നീണ്ട നിര രൂപപ്പെടും. വളരെയേറെ സമയം എടുത്താണ് ബ്ലോക്ക് മാറി വാഹനം മുന്നോട്ടു നീങ്ങാൻ പറ്റുന്നത്.


അവസാനം ഞങ്ങൾ സീറോ പോയിന്റിലെത്തി. നിറയെ വാഹനങ്ങൾ. മുഴുവൻ മഞ്ഞു  നിറഞ്ഞ പ്രദേശം. ആളുകളെല്ലാം മഞ്ഞിലിറങ്ങി കളിക്കുകയാണ്. പലരും വാടകക്ക് എടുത്ത ജാക്കറ്റും ഷൂസും ധരിച്ചാണ് ഇറങ്ങുന്നത്. ഞാൻ ഒരു ജോഡി ഗ്ലോവ്സ് വിലക്ക് വാങ്ങി. ഞാൻ ധരിച്ചുകൊണ്ടുവന്ന ഷൂസ് മുപയോഗിച്ചുതന്നെ മഞ്ഞിലേക്കിറങ്ങി. പഞ്ഞിപോലെയുള്ള മഞ്ഞു. മഞ്ഞിലോടുന്ന ബൈക്കുകളും സ്ലെഡ്ജുകളുമെല്ലാം ധാരാളമുണ്ട്. ബൈക്കിൽ മഞ്ഞിൽ കൂടി ഒന്ന് റൈഡ് ചെയ്യുന്നതിന് 1500 രൂപയാണ് അവർ ചോദിക്കുന്നത്. വിലപേശിയാൽ കുറച്ചു കിട്ടും. എന്റെകൂടെ അന്നയും, കൃപയും, സോളമനും, ജോസ് പോളുമുണ്ട്. ഞങ്ങൾ അവിടെയുള്ള ബൈക്കോ സ്ലെഡ്ജോ ഒന്നും ഉപയോഗിച്ചില്ല . മഞ്ഞുമലയിൽ കയറി ഞങ്ങൾ മഞ്ഞിൽ കൂടി നിരങ്ങി താഴ്വാരത്തെത്തി. എന്ത് രസം. കുറച്ചു നനയുമെന്നേയുള്ളു.. പക്ഷെ അതിന്റെ രസം ഒന്ന് വേറെയാണ്. മഞ്ഞു വാരി ഞങ്ങൾ പരസ്പരം എറിഞ്ഞു. മഞ്ഞിൽ കൂടി നടക്കുമ്പോൾ പലപ്പോഴും കാൽ മഞ്ഞിൽ പുതഞ്ഞുപോയി. തിരിച്ചെടുക്കുമ്പോൾ കാലിൽ ഷൂസ് ഉണ്ടാവില്ല. പിന്നെ അത് മഞ്ഞിൽ നിന്നെടുക്കാൻ കുറച്ചു ബുദ്ധിമുട്ടണം.


മണിക്കൂറുകൾ പോയതറിഞ്ഞില്ല. അതിനിടയിൽ ഞങ്ങൾ മഞ്ഞുകൊണ്ടു ഒരു സ്നോമാനെ ഉണ്ടാക്കി. ഒടുവിൽ ടൂർ ഓപ്പറേറ്റർ ജോബിഷ് വന്നു വിളിച്ചപ്പോളാണ്. ഞങ്ങൾ മഞ്ഞിൽനിന്നും കയറിയത്. നല്ല തണുപ്പ്. 4  മണിയോടെ ഞങ്ങൾ മല  ഇറങ്ങാൻ തുടങ്ങി. തിരികെ വരുമ്പോളും റോഡ് ബ്ലോക്ക് ആയിരുന്നു. ഞങ്ങളുടെ മുൻപിൽ പോയിരുന്ന ഒരു ട്രെക്ക് താഴെ കൊക്കയിലേക്ക് വീണു. ഡ്രൈവറെ പരിക്കുകളോടെ രക്ഷപെടുത്തി. വാഹനം മുഴുവൻ പൊളിഞ്ഞുപോയിരുന്നു അവിടെ നിന്ന് താഴെ എത്തുന്നതുവരെ മനസ്സിൽ ഒരു ഭീതി ഉണ്ടായിരുന്നു.


വീണ്ടും തിരികെ സോനാമാര്ഗിലെത്തി. ഞങ്ങളുടെ ഡ്രൈവർ ഇമ്രാൻ വാഹനവുമായി കത്ത് നിൽക്കുന്നുണ്ടായിരുന്നു. സീറോ പോയിന്റിലെ മനോഹരമായ കാഴ്ചകൾ മനസ്സിൽ നിറഞ്ഞു നിന്നു. ഹോട്ടലിൽ എത്തി കുളിയും ഭക്ഷണവും കഴിഞ്ഞു കിടക്കയിലേക്ക് വീണു. നാളെ പുതിയ സ്ഥലത്തേക്ക് പോകേണ്ടതാണ്. (തുടരും)

Monday, April 25, 2022

 

ശ്രീനഗറിലെ പൂന്തോട്ടങ്ങളും ദാൽ തടാകത്തിലെ ശിക്കാരയും

രാവിലെ എഴുനേറ്റു കുളിയൊക്കെ കഴിഞ്ഞു ഹോട്ടൽ റിസെപ്ഷനിലേക്കു വന്നപ്പോൾ കണ്ട കാഴ്ച സെറ്റുമുണ്ടുടുത്ത കുറച്ചു സ്ത്രീകൾ വിഷുക്കണി ഒരുക്കുന്നതാണ്. കണ്ണൂരിൽ നിന്നും എറണാകുളത്തുനിന്നും വന്ന രണ്ടു ഫാമിലി ആണ്. അവർ വിഷുക്കണിക്കുള്ള സാധനങ്ങൾ ഒക്കെയായാണ് വന്നത്. പുരുഷന്മാർ കസവുമുണ്ടൊക്കെ ഉടുത്തു വന്നു. എന്തായാലും കേരളത്തിൽ അല്ലെങ്കിലും കേരളത്തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിൽ അവർ കാണിരിൽ  നിന്നുള്ള സാജു സാറിന്റെ മക്കൾ അപ്പോൾ നടക്കാൻ പുറത്തുപോയിട്ടു തിരിച്ചു വന്നിരുന്നു.



ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞപ്പോഴേക്കും ഡ്രൈവർമാർ വണ്ടിയുമായി വന്നിരുന്നു. ഞങ്ങൾ വാഹനങ്ങളിൽ കയറി. ഇന്നത്തെ യാത്ര ഗാർഡനുകളിലേക്കാണ്. ആദ്യം പോയത് ഷാലിമാർ ഗാർഡനിലേക്കാണ്

ശ്രീനഗറിലെ ഒരു മുഗൾ ഉദ്യാനമാണ് ഷാലിമാർ ബാഗ്. ഷാലിമാർ ഗാർഡൻസ്, ഫറാ ബക്ഷ്, ഫൈസ് ബക്ഷ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട് . മുഗൾ ചക്രവർത്തിയായ ജഹാംഗീർ തന്റെ ഭാര്യ നൂർജഹാനുവേണ്ടി 1619- പണികഴിപ്പിച്ചതാണ് ബാഗ്. മുഗൾ ഹോർട്ടികൾച്ചറിന്റെ ഏറ്റവും ഉയർന്ന സ്ഥലമായാണ് ബാഗ് കണക്കാക്കപ്പെടുന്നത്. ഇത് ഇപ്പോൾ ഒരു പൊതു പാർക്കാണ് കൂടാതെ "ശ്രീനഗറിന്റെ കിരീടം" എന്നും അറിയപ്പെടുന്നു. തന്റെ രാജ്ഞിയെ പ്രീതിപ്പെടുത്താൻ അദ്ദേഹം പൂന്തോട്ടം ഉണ്ടാക്കി. 1619- അദ്ദേഹം പുരാതന പൂന്തോട്ടത്തെ ഒരു രാജകീയ ഉദ്യാനമാക്കി വലുതാക്കി അതിനെ 'ഫറാ ബക്ഷ്' ('ആനന്ദകരമായത്') എന്ന് വിളിച്ചു. 1630- ഷാജഹാൻ ചക്രവർത്തിയുടെ ഉത്തരവനുസരിച്ച് കാശ്മീർ ഗവർണറായ സഫർ ഖാൻ അത് നീട്ടി. അദ്ദേഹം അതിന് 'ഫൈസ് ബക്ഷ്' ('ഔദാര്യം') എന്ന് പേരിട്ടു. പിന്നീട് പ്രവിശ്യയിലെ സിഖ് ഗവർണർമാർക്ക് ഇത് ഒരു സന്തോഷകരമായ സ്ഥലമായി മാറി.



മഹാരാജ രഞ്ജിത് സിംഗിന്റെ ഭരണകാലത്ത് യൂറോപ്യൻ സന്ദർശകരുടെ അതിഥി മന്ദിരമായിരുന്നു മാർബിൾ പവലിയൻ. മഹാരാജ ഹരിസിങ്ങിന്റെ ഭരണകാലത്താണ് പരിസരത്ത് വൈദ്യുതീകരണം നടത്തിയത്. അങ്ങനെ, കാലക്രമേണ, പല ഭരണാധികാരികളും പൂന്തോട്ടം വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും വ്യത്യസ്ത പേരുകളിൽ വിളിക്കുകയും ചെയ്തു, എന്നാൽ ഏറ്റവും പ്രചാരമുള്ള പേര് 'ഷാലിമാർ ബാഗ്' ഇന്നും തുടരുന്നു.

മുഗൾ കാലഘട്ടത്തിൽ, പ്രത്യേകിച്ച്, ജഹാംഗീർ ചക്രവർത്തിയും ഭാര്യ നൂർജഹാനും കാശ്മീരിനെ വളരെയധികം ആകർഷിച്ചു, വേനൽക്കാലത്ത് അവർ ഡൽഹിയിൽ നിന്ന് 13 തവണയെങ്കിലും ഫുൾ-കോർട്ട് പരിവാരങ്ങളുമായി ശ്രീനഗറിലേക്ക് മാറി. ഷാലിമാർ ബാഗ് അവരുടെ സാമ്രാജ്യത്വ വേനൽക്കാല വസതിയും റോയൽ കോർട്ടുമായിരുന്നു. പിർ പഞ്ചൽ പർവതനിരകളുടെ കഠിനമായ മഞ്ഞുപാളികൾ ആനപ്പുറത്ത് താണ്ടി അവർ ശ്രീനഗറിലെത്തി.



പേർഷ്യൻ ഗാർഡൻസ് എന്നറിയപ്പെടുന്ന മറ്റൊരു ഇസ്ലാമിക് ഗാർഡൻ ലേഔട്ടിന്റെ രൂപീകരണമാണ് പൂന്തോട്ടത്തിന്റെ ലേഔട്ട്. ജലസ്രോതസ്സായി ഒരു കേന്ദ്രസ്ഥാനത്ത് നിന്ന് പ്രസരിക്കുന്ന  ഒരു ചതുരാകൃതിയിലുള്ള പ്ലാനിൽ പരന്ന ഭൂമിയിലാണ് പൂന്തോട്ടം നിർമ്മിച്ചത്. കുന്നിൻ പ്രദേശത്തിനും കിണറിന്റെ ലഭ്യതയ്ക്കും അനുയോജ്യമായ രീതിയിൽ ഇത് പരിഷ്ക്കരിക്കേണ്ടതുണ്ട്, പരിഷ്ക്കരണങ്ങളിൽ പൂന്തോട്ടത്തിലൂടെ അക്ഷീയമായി മുകളിൽ നിന്ന് ഏറ്റവും താഴ്ന്ന സ്ഥലത്തേക്ക് കടന്നുപോകുന്ന പ്രധാന ചാനൽ ഉൾപ്പെടുന്നു. ഷാ നഹർ എന്നറിയപ്പെടുന്ന സെൻട്രൽ ചാനൽ പൂന്തോട്ടത്തിന്റെ പ്രധാന അച്ചുതണ്ടാണ്. ഇത് മൂന്ന് ടെറസുകളിലൂടെ കടന്നുപോകുന്നു. ലേഔട്ട് റേഡിയൽ ആയുധങ്ങൾ ഉപേക്ഷിച്ച് ചാഹർ ബാഗിന്റെ ചതുരാകൃതിയിലുള്ള പ്ലാനിന് പകരം ചതുരാകൃതിയിലായി.

പ്രധാന അച്ചുതണ്ട് ചാനലിൽ 587 മീറ്റർ (1,926 അടി) നീളത്തിലും മൊത്തം 251 മീറ്റർ (823 അടി) വീതിയിലും നിർമ്മിച്ച 12.4 ഹെക്ടർ (31 ഏക്കർ) വിസ്തൃതിയിലാണ് പൂന്തോട്ടം. ഉദ്യാനത്തിന് മൂന്ന് ടെറസുകളും ജലധാരകളും ചിനാർ (സികാമോർ) മരങ്ങൾ നിറഞ്ഞ വിസ്റ്റകളുമുണ്ട്. എല്ലാ ടെറസുകളിലേക്കുമുള്ള പ്രധാന ഫീഡർ ചാനലാണ് ഷാനഹർ. മൂന്ന് ടെറസുകളിൽ ഓരോന്നിനും ഒരു പ്രത്യേക പങ്ക് ഉണ്ട്.

ചതുപ്പ് നിറഞ്ഞ കാടിലൂടെ ഒഴുകുന്ന ഏകദേശം 1 മൈൽ (1.6 കി.മീ) നീളവും 12 യാർഡ് (11 മീറ്റർ) വീതിയുമുള്ള ഒരു കനാൽ വഴി തുറന്ന ദാൽ തടാകത്തിലെ വെള്ളവുമായി ഉദ്യാനത്തെ ബന്ധിപ്പിക്കുന്നു. തടാകത്തിന്റെ അരികിൽ വില്ലോ തോപ്പുകളും നെൽ മട്ടുപ്പാവുകളും. ചിനാർ മരങ്ങളുടെ നിരകളാൽ തടാകത്തിന് അതിരിടുന്ന വിശാലമായ പച്ച പാതകൾ. 2 അടി (0.61 മീറ്റർ) ഇടവിട്ട് നട്ടുപിടിപ്പിച്ച ആസ്പൻ മരങ്ങളുടെ വഴികളാൽ നിരത്തിയ തോപ്പുകളുള്ള നടപ്പാതകളിലാണ് പൂന്തോട്ടം സ്ഥാപിച്ചത്.

ഇവിടുത്തെ കാഴ്ചകൾക്കുശേഷം ഞങ്ങൾ അതിനടുത്തുള്ള നിഷാദ് ഗാർഡനിലേക്കു പോയി.

നിഷാത് ബാഗ്.  ശ്രീനഗറിനോട് ചേർന്ന് ദാൽ തടാകത്തിന്റെ കിഴക്ക് ഭാഗത്ത് നിർമ്മിച്ച ഒരു ടെറസ്ഡ് മുഗൾ ഉദ്യാനമാണ് ഇത്. കാശ്മീർ താഴ്വരയിലെ രണ്ടാമത്തെ വലിയ മുഗൾ ഉദ്യാനമാണിത്. ദാൽ തടാകത്തിന്റെ തീരത്താണ് ഷാലിമാർ ബാഗ് സ്ഥിതി ചെയ്യുന്നത്. 'നിഷാത് ബാഗ്' ഉറുദു വാക്ക് ആണ്, അതിന്റെ അർത്ഥം "ആനന്ദത്തിന്റെ പൂന്തോട്ടം"എന്നാണ് .

ദാൽ തടാകത്തിന്റെ തീരത്ത്, സബർവാൻ പർവതനിരകളുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന നിഷാത് ബാഗ്, പിർ പഞ്ചൽ പർവതനിരകൾക്ക് താഴെയുള്ള തടാകത്തിന്റെ കാഴ്ചകളുള്ള ഒരു ഉദ്യാനമാണ്. 1633- നൂർജഹാന്റെ മൂത്ത സഹോദരനായ ആസിഫ് ഖാനാണ് ബാഗ് രൂപകല്പന ചെയ്ത് നിർമ്മിച്ചത്.





ഇത്തരമൊരു മനോഹരമായ പൂന്തോട്ടം കണ്ട ഷാജഹാൻ ചക്രവർത്തിയുടെ അസൂയയെക്കുറിച്ച് ഒരു കഥ പറയുന്നു, ഇത് കുറച്ച് കാലത്തേക്ക് പൂന്തോട്ടം ഉപേക്ഷിക്കാൻ കാരണമായി.

ഷാജഹാൻ പൂന്തോട്ടം കണ്ടപ്പോൾ, 1633- പൂർത്തീകരിച്ച ശേഷം, അതിന്റെ മഹത്വത്തെയും സൗന്ദര്യത്തെയും കുറിച്ച് അദ്ദേഹം വളരെയധികം വിലമതിച്ചു. തന്റെ അമ്മായിയപ്പൻ ആസിഫ് ഖാനോട് അത് തനിക്ക് സമ്മാനമായി നൽകുമെന്ന പ്രതീക്ഷയിൽ അദ്ദേഹം മൂന്ന് തവണ തന്റെ സന്തോഷം പ്രകടിപ്പിച്ചതായി വിശ്വസിക്കപ്പെടുന്നു. ആസിഫ് ഖാനിൽ നിന്ന് അത്തരമൊരു ഓഫർ ലഭിക്കാത്തതിനാൽ, ഷാജഹാൻ പ്രകോപിതനായി, പൂന്തോട്ടത്തിലേക്കുള്ള ജലവിതരണം നിർത്താൻ ഉത്തരവിട്ടു. പിന്നീട് കുറച്ചു നേരം തോട്ടം വിജനമായിരുന്നു. ആസിഫ് ഖാന്റെ ഹൃദയം തകർന്നു; അവൻ ഒരു മരത്തണലിൽ വിശ്രമിക്കുമ്പോൾ, ഒരു ടെറസിൽ, ഷാലിമാർ ബാഗിൽ നിന്നുള്ള ജലവിതരണ സ്രോതസ്സ് ഓണാക്കാൻ അദ്ദേഹത്തിന്റെ ദാസൻ ധൈര്യപ്പെട്ടു. വെള്ളത്തിന്റെയും ജലധാരകളുടെയും ശബ്ദം കേട്ട് ആസിഫ് ഖാൻ ഞെട്ടിപ്പോയി, അനുസരണക്കേടിന്റെ പേരിൽ ചക്രവർത്തിയിൽ നിന്നുള്ള ഏറ്റവും മോശമായ പ്രതികരണം ഭയന്ന് ഉടൻ തന്നെ ജലവിതരണം വിച്ഛേദിക്കാൻ ഉത്തരവിട്ടു. ദാസന്റെയും ഖാന്റെയും ഭാഗ്യവശാൽ, ഉദ്യാനത്തിലെ സംഭവത്തെക്കുറിച്ച് കേട്ട ഷാജഹാൻ തന്റെ കൽപ്പനകൾ അനുസരിക്കാത്തതിൽ അസ്വസ്ഥനാകുകയോ അലോസരപ്പെടുകയോ ചെയ്തില്ല. പകരം, ദാസന്റെ യജമാനനോടുള്ള വിശ്വസ്തമായ സേവനത്തെ അദ്ദേഹം അംഗീകരിക്കുകയും പൂന്തോട്ടത്തിലേക്ക് വെള്ളം വിതരണം ചെയ്യുന്നതിനുള്ള പൂർണ്ണമായ പുനരുദ്ധാരണ അവകാശം തന്റെ പ്രധാനമന്ത്രിയും അമ്മായിയപ്പനുമായ ആസിഫ് ഖാന് നൽകുകയും ചെയ്തു.

മുഗൾ ചക്രവർത്തിയായ ആലംഗീർ രണ്ടാമന്റെ മകളും ജഹന്ദർ ഷാ ചക്രവർത്തിയുടെ ചെറുമകളുമായ മുഗൾ രാജകുമാരി സുഹ് ബീഗത്തെ പൂന്തോട്ടത്തിൽ അടക്കം ചെയ്തിട്ടുണ്ട്.

തുടർന്ന് ഞങ്ങൾ ട്യൂലിപ് ഗാർഡനിലേക്കു പോയി. പൂക്കൾ ഇപ്പോൾ കുറവാണു. എങ്കിലും വിവിധ വർണങ്ങളിലുള്ള ട്യൂലിപ് പുഷ്പങ്ങൾ നിരനിരയായി നിൽക്കുന്നത് കാണാൻ വളരെ ഭംഗിയാണ്.






ഇന്ദിരാഗാന്ധി മെമ്മോറിയൽ തുലിപ് ഗാർഡൻ എന്നറിയപ്പെടുന്ന ഉദ്യാനം  മുമ്പ് മോഡൽ ഫ്ലോറികൾച്ചർ സെന്റർ എന്നാണ് അറിയപ്പെട്ടിരുന്നത്.   ഏകദേശം 30 ഹെക്ടർ (74 ഏക്കർ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് പൂന്തോട്ടമാണിത്. സബർവാൻ പർവതനിരയുടെ അടിത്തട്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്, ദാൽ തടാകത്തിന്റെ കാഴ്ചയോടുകൂടിയ ഏഴ് ടെറസുകൾ അടങ്ങുന്ന ഒരു ചരിവുള്ള നിലത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കാശ്മീർ താഴ്വരയിലെ പൂക്കൃഷിയും വിനോദസഞ്ചാരവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2007-ലാണ് ഉദ്യാനം തുറന്നത്. ഇത് മുമ്പ് സിറാജ് ബാഗ് എന്നറിയപ്പെട്ടിരുന്നു. ഏകദേശം 1.5 ദശലക്ഷം തുലിപ് ബൾബുകൾ, പല നിറങ്ങളിലുള്ളവ, ആംസ്റ്റർഡാമിലെ ക്യൂകെൻഹോഫിൽനിന്നും തുലിപ് ഗാർഡനിലേക്ക് കൊണ്ടുവന്നു. ട്യൂലിപ്സ് കൂടാതെ, ഹോളണ്ടിൽ നിന്ന് കൊണ്ടുവന്ന ഹയാസിന്ത്സ്, ഡാഫോഡിൽസ്, റാൻകുലസ് എന്നിവയുൾപ്പെടെ 46 ഇനം പൂക്കൾ ഉണ്ട്. തുലിപ് പൂന്തോട്ടത്തിൽ ഏകദേശം 68 ഇനം തുലിപ്സ് ഉണ്ട്.

ഇനിയുള്ള യാത്ര ദാൽ തടാകത്തിലെ ശിക്കാര വള്ളത്തിലുള്ള യാത്രയാണ്.

ഒരു പരമ്പരാഗത ഗൊണ്ടോള മാതിരിയുള്ള  ലൈറ്റ് റോയിംഗ് ബോട്ടാണ് ശിക്കാര, ഇത് മറ്റ് തടാകങ്ങളിൽ നിന്ന് ഒഴികെ, പ്രകൃതിദത്തമായ ദാൽ തടാകത്തിലാണ് കൂടുതലും കാണപ്പെടുന്നത്. ശിക്കാരകൾ വിവിധ വലുപ്പത്തിലുള്ളവയാണ്, ഗതാഗതം ഉൾപ്പെടെ ഒന്നിലധികം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഒരു സാധാരണ ശിക്കാരയിൽ ആറ് പേർക്ക് ഇരിക്കാം, ഡ്രൈവർ പിന്നിൽ തുഴയുന്നു. വെനീഷ്യൻ ഗൊണ്ടോളകളെപ്പോലെ അവയും കശ്മീരിന്റെ സാംസ്കാരിക പ്രതീകമാണ്. ഹൗസ്ബോട്ടുകൾക്കൊപ്പം സാംസ്കാരിക ചിഹ്നമായും ഇതിനെ കണക്കാക്കുന്നു. എന്നാൽ വിനോദത്തിനും വിനോദസഞ്ചാര ആവശ്യങ്ങൾക്കും പുറമേ, കടൽപ്പായൽ വിളവെടുപ്പ്, മീൻപിടുത്തം, ഗതാഗതം എന്നിവയ്ക്കും ശിഖര പ്രദേശവാസികൾ ഉപയോഗിക്കുന്നു. മനോഹരമായി അലങ്കരിച്ച ബോട്ടുകൾ തടാകത്തിൽ ശാന്തമായി തെന്നിനീങ്ങുന്നത് കാണുന്നത് കണ്ണുകൾക്ക് ഒരു വിരുന്നാണ്, ജമ്മു കശ്മീരിലെ നിങ്ങളുടെ അവധിക്കാലത്ത് അനുഭവം നിങ്ങൾ തീർച്ചയായും നഷ്ടപ്പെടുത്തരുത്.





അതിൽ നമ്മൾ യാത്ര ചെയ്യുമ്പോൾ തന്നെ പലവിധ കച്ചവടക്കാർ ശിക്കാര വള്ളം തുഴഞ്ഞു നമ്മുടെ അടുത്തെത്തും. കുങ്കുമപ്പൂവ്‌, സുഗന്ധവിളകൾ, ചായപ്പൊടി, മറ്റു ഭക്ഷ്യവസ്തുക്കൾ എല്ലാമുണ്ട്. വിലപേഷ്യയാണ് എല്ലാവരും പലതും വാങ്ങുന്നത്. പണ്ട് സിനിമയിലൊക്കെ കണ്ടിരുന്നതുപോലെ പൂക്കളും പഴങ്ങളുമൊക്കെ വിൽക്കാൻ തുഴഞ്ഞു നീങ്ങുന്ന ശിക്കാര വള്ളങ്ങൾ കാണാനുണ്ടായില്ല. കൂടാതെ പരമ്പരാഗതമായ കാശ്മീരി വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച സ്ത്രീകളെയും കണ്ടില്ല. ശിക്കാര വള്ളത്തിലെ യാത്ര ഒരു പ്രത്യേക അനുഭവമായിരുന്നു. ദാൽ തടാകത്തിലുള്ള ഫ്ലോട്ടിങ് പോസ്റ്റ് ഓഫീസ് ഞങ്ങൾ സന്ദർശിച്ചു.


ഇന്നത്തെ യാത്രകൾ അവസാനിച്ചു. ഇനി ഹോട്ടലിൽ ചെന്ന് വിശ്രമിക്കണം.

ഭക്ഷണമൊക്കെ കഴിഞ്ഞപ്പോൾ ജോസും അന്നയും കൃപയും നടക്കാൻ പോകാമെന്നു പറഞ്ഞു. നിഷാദ് ഗാർഡന്റെ അടുത്തുവരെ നടന്നു അവിടെ നിന്ന് സ്ട്രീറ്റ് ഫുഡും ആസ്വദിച്ചു.  (തുടരും)

കശ്മീർ ഡയറി -3

  സോനാമാർഗ് & സീറോ പോയിന്റ് മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര സോനാമാര്ഗിലേക്കും അവിടെ നിന്ന് സീറോ പോയിന്റിലേക്കുമായിരുന്നു . സോന...